ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

ഇല ചുരുളല്‍ രോഗം(Potato Leaf Roll Virus)

ലക്ഷണങ്ങള്‍

  • രോഗബാധ സംഭവിക്കുന്ന സമയം അനുസരിച്ച് ഇല ചുരുളല്‍ രോഗം സസ്യങ്ങളിൽ രണ്ട് തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നു.
  • വിള വളരുന്ന സമയത്ത് പ്രാഥമിക ലക്ഷണങ്ങൾ കാണിക്കുന്നു. മുകളിലെ ഇളം ഇലകളിലാണ് ഈ ലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്നത്. ഇലകള്‍ അൽപ്പം ചുരുളുകയും കുറച്ച് വിളറിയതായിത്തീരുകയും ചെയ്യുന്നു.
  • രോഗം ബാധിച്ച വിത്ത് കിഴങ്ങുകളിൽ നിന്ന് വളരുന്ന ചെടികളില്‍ ദ്വിതീയ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഈ ലക്ഷണങ്ങൾ പ്രായമായ ഇലകളിൽ കൂടുതൽ പ്രകടമാണ്.
  • രോഗം ബാധിച്ച ചെടികൾ വിളറിയതും ചെറുതും കുത്തനെ നിവര്‍ന്നു കാണപ്പെടുന്നു. താഴത്തെ ഇലകൾ ചുരുളുകയും മഞ്ഞനിറമാവുകയും പൊട്ടുകയും ചെയ്യുന്നു.
  • മുകളിലെ ഇലകളുടെ സിരകൾക്കിടയിൽ മഞ്ഞനിറം കാണാം.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • നടുന്നതിന് വൈറസ് ബാധയേല്‍ക്കാത്ത വിത്ത് കിഴങ്ങ് ഉപയോഗിക്കുക
  • രോഗബാധയുള്ള ചെടികൾ പറിച്ചു കളയുക
  • കൃഷിയിടം കളകളില്ലാതെ സൂക്ഷിക്കുക.
  • മുഞ്ഞ രഹിത പ്രദേശങ്ങളിൽ വൈറസ് ബാധയേല്‍ക്കാത്ത വിത്ത് വർദ്ധിപ്പിക്കുക.
  • നടീൽ സമയത്ത് കുഴികളിൽ വേപ്പിൻ പിണ്ണാക്ക് പുരട്ടുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Dosage/acre (200 L) Dosage/hectare (500 L)
1 Malathion 50 EC Agromala, Agromala Malathion, Celthion, Hilmala, Kthion, Malaacid, Simala Milthion, Tagthion Malamar, Thisol Blue 2 ml 20 ml 400 ml 1000 ml
2 Dimethoate 30 EC Nugor, Rogor, Tagor, Tara 909, Label colour corrected Yellow 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic