ഉരുളക്കിഴങ്ങ്‌ (Solanum tuberosum)

ഉരുളക്കിഴങ്ങിനെ ആക്രമിക്കുന്ന നിശാശലഭം(Phthorimaea operculella)

ലക്ഷണങ്ങള്‍

  • കിഴങ്ങുകളെയും ഇലകളെയും ഒരുപോലെ കീടം ആക്രമിക്കുന്നു
  • പുഴുക്കള്‍ തളിരിലകളിലും ,ഞെട്ടുകളിലും ,അഗ്രഭാഗത്തുള്ള മുകുളങ്ങളെയും കീടം ആക്രമിക്കുന്നു.
  • കൃഷിയിടത്തില്‍ നിന്നോ സംഭരണ കേന്ദ്രങ്ങളില്‍ വച്ചോ കിഴങ്ങുകളില്‍ പുഴുക്കള്‍ തുരന്ന് കൂടുകള്‍ ഉണ്ടാക്കുന്നു.
  • കിഴങ്ങുകളില്‍ ഉണ്ടാകുന്ന ദ്വാരങ്ങള്‍ക്ക് സമീപമായി പുഴുക്കളുടെ വിസര്‍ജ്യം കാണുന്നു.
  • കീടം ഇലകളെ ആക്രമിക്കുന്നത് വഴി ഇലകള്‍ ഉണങ്ങി പോകുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • ആരോഗ്യമുള്ള നടീല്‍വസ്തുക്കള്‍ നടുന്നതിനായി തിരഞ്ഞെടുക്കുക
  • കിഴങ്ങുകള്‍ 10 - 15 സെ.മീ ആഴത്തില്‍ നടുക
  • പയര്‍, ഉള്ളി, മക്കച്ചോളം, മല്ലി തുടങ്ങിയ വിളകള്‍ ഇടവിളക്കൃഷിക്കായി തിരഞ്ഞെടുക്കുക
  • കീടാക്രമണം ബാധിക്കാത്ത ധാന്യങ്ങള്‍,വെള്ളരിവര്‍ഗ്ഗ വിളകള്‍ തുടങ്ങിയ വിളകള്‍ വിളപരിക്രമണത്തിനു തിരഞ്ഞെടുക്കുക.
  • കീടബാധയുണ്ടായ കിഴങ്ങുകള്‍ കണ്ടെത്തി നശിപ്പിക്കുക
  • വിളവെടുപ്പിനു ശേഷം കൃഷിയിടത്തില്‍ കിഴങ്ങുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക
  • നട്ട് 60 ദിവസത്തിനു ശേഷം മണ്ണ് ഇളക്കികൊടുക്കുന്നത് പെൺ നിശാശലഭങ്ങൾ മുട്ടയിടുന്നത് തടയുകയും കീടാക്രമണം കുറയ്ക്കുകയും ചെയ്യുന്നു.
  • വേപ്പിന്‍ കുരുസത്ത് 50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക
  • മിത്രകുമിളായ ബാസിലസ് തുറിൻജെൻസിസ് ഒരു കി.ഗ്രാം ഒരു ഹെക്ടര്‍ എന്ന തോതില്‍ 10 ദിവസത്തെ ഇടവേളയില്‍ തളിക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Quinalphos 25 EC Agroquin, Anuphos, Guin Guard Tagquin, H.LX, Hilquin Geelux, Kinalaux Exalux, Krilux, Quinaswan Flash, Quincid Starlux, Rambalux Quinolux yellow 2 ml 20 ml 400 ml 1000 ml
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic