പടവലം (Trichosanthes anguina)

ജലസേചനം
  • വളര്‍ച്ചയുടെ ആദ്യ കാലയളവില്‍ 3-4 ദിവസ ഇടവേളകളില്‍ ജലസേചനം നല്‍കുക
  • പൂവിടുമ്പോഴും കായ്ക്കുമ്പോഴും ഒന്നിടവിട്ട ദിവസങ്ങളില്‍ ജലസേചനം അത്യാവശ്യമാണ്
കള നിയന്ത്രണം
  • കളകള്‍ നീക്കം ചെയ്ത് വളപ്രയോഗം നടത്തുക
തുടര്‍പരിപാലനം
  • വള്ളികള്‍ പടരാന്‍ വേണ്ടി പന്തലുകൾ ഉയർത്തുക
താങ്ങ് നല്‍കല്‍, വള്ളി കയറ്റിക്കൊടുക്കൽ
  • താങ്ങ് നലകുന്നതും വള്ളി കയറ്റിക്കൊടുക്കുന്നതും കായ്കളുടെ വലുപ്പവും വിളവും വർദ്ധിപ്പിക്കുകയും, കായ്കള്‍ അഴുകൽ കുറയ്ക്കുകയും, മരുന്നടി, വിളവെടുപ്പ് എന്നിവ എളുപ്പമാക്കുകയും ചെയ്യുന്നു.
  • കേരളത്തിൽ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ട്രെല്ലിസിംഗ് സംവിധാനമാണ് പന്തലുകൾ.
  • ചെടികളിൽ വള്ളികൾ ഉണ്ടായി തുടങ്ങുമ്പോൾ 1.5 മീറ്റർ ഉയരത്തിൽ പന്തലുകൾ സ്ഥാപിക്കണം, മുളങ്കമ്പുകൾ, മരത്തടികൾ, ജിഐ പൈപ്പുകൾ അല്ലെങ്കിൽ മറ്റ് ഉറപ്പുള്ള വസ്തുക്കൾ എന്നിവ ഉപയോഗിച്ച് ഇത് ചെയ്യാം.
  • കമ്പികളുമായി കെട്ടിച്ചേർത്തിരിക്കുന്ന തുരുമ്പെടുക്കാത്ത സ്റ്റീൽ വയറുകൾ/സ്ട്രിങ്ങുകൾ (പ്ലാസ്റ്റിക് പൂശിയ) ഉപയോഗിക്കുന്നു. ഈ വയറുകളിൽ നൂൽപോലെയുള്ള കോയർ/പ്ലാസ്റ്റിക് കയറുകൾ കുറുകെ കെട്ടി ഒരു ജാലം രൂപീകരിക്കുന്നു.
  • മുളത്തടികൾ വള്ളികളെ താങ്ങിനിർത്തുന്നതോടൊപ്പം, അവയില്‍ ചുറ്റി കയറാനും മുകളിലേക്ക് എത്താനും സഹായിക്കുന്നു.
കൊമ്പുകോതൽ
  • പടവലത്തില്‍‍ ഉൽ‌പാദനക്ഷമമല്ലാത്ത ഒരുപാട് പാർശ്വ വള്ളികള്‍ കാണപ്പെടുന്നുണ്ട്.
  • വിളവ് മെച്ചപ്പെടുത്തുന്നതിന്, പ്രധാന വള്ളി ട്രെല്ലിസിന്റെ മുകൾഭാഗം എത്തുന്നതുവരെ പാർശ്വ വള്ളികള്‍ നീക്കം ചെയ്യുക.
  • പ്രധാന വള്ളിയുടെ അഗ്രം മുറിച്ച് മാറ്റുകയും, 4-6 പാർശ്വവള്ളികൾ നിലനിറത്തുകയും ചെയ്യുന്നത് വഴി നേരത്തെ കായ്ഫലം കണ്ടു തുടങ്ങും.
  • ആദ്യത്തെ 10 നോഡുകളിലെ പാർശ്വഭാഗങ്ങൾ നീക്കം ചെയ്യുന്നത് മൊത്തം വിളവ് വർദ്ധിപ്പിക്കുന്നു.
  • മിക്ക പെൺപൂക്കളും 10-ഉം 40-ഉം നോഡുകൾക്കിടയിൽ, 0.5–2.0 മീറ്റർ ഉയരത്തിലാണ് കാണപ്പെടുന്നത്.
  • കായ്കൾ വളഞ്ഞു വളരുന്നത് തടയാൻ പൂവിന്റെ അറ്റത്ത് ഒരു കല്ല് നീളമുള്ള ചരട് ഉപയോഗിച്ച് കെട്ടുക.
പരാഗണം
  • പ്രധാനമായും തേനീച്ചകൾ വഴിയാണ് പരാഗണം നടത്തുന്നത്.
  • മഴക്കാലത്ത് തേനീച്ചകളുടെ പ്രവർത്തനം കുറയുന്നതിനാൽ പരാഗണം കുറയുന്നു.
  • അത്തരം സാഹചര്യങ്ങളില്‍ പരാഗരേണുക്കള്‍ ആൺപൂക്കളിൽ നിന്ന് പെൺപൂക്കളിലേക്ക് കൈകൊണ്ട് മാറ്റുക (പുഷ്പ കേന്ദ്രങ്ങളിൽ മുഖാമുഖം സ്പർശിക്കുക).
  • തേനീച്ചക്കൂടുകൾ കൂടുതല്‍ സ്ഥാപിക്കുന്നത് വഴി കൈ ഉപയോഗിച്ചുള്ള പരാഗണത്തിന്റെ ആവശ്യകത കുറയ്ക്കും.
ഹോർമോൺ പ്രയോഗം
  • 6-8 ഇലകൾ വന്ന ശേഷം വള്ളികളിൽ പൂക്കുന്നതിനു വേണ്ടിയുള്ള ഹോർമോണുകൾ തളിക്കുന്നത് പെൺപൂക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും കായ്കളുടെ ഉത്പാദനം ഇരട്ടിയാക്കുകയും ചെയ്യുന്നു.
  • 25–100 പിപിഎമ്മിൽ ഗിബ്ബെറലിക് ആസിഡ് (GA3) പെൺപൂക്കൾ 50% വർദ്ധിപ്പിക്കുകയും 80 ദിവസം വരെ ഫലപ്രദമാകുകയും ചെയ്യുന്നു.
  • എഥ്രെൽ (എഥിലീൻ പുറത്തുവിടുന്ന സംയുക്തം) പെൺപൂക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നു.