പടവലം (Trichosanthes anguina)

  • സാധാരണയായി, കായ്കൾ ഉണ്ടായ ശേഷം 15-20 ദിവസങ്ങൾക്കുള്ളില്‍ അല്ലെങ്കിൽ വിത്ത് നട്ട് 90-120 ദിവസങ്ങൾക്കുള്ളിൽ വിപണനയോഗ്യമായ കായ്കൾ പാകമാകുന്നു.
  • വിളവെടുപ്പ് സമയത്ത്, കായ്കള്‍ ഇളം പച്ച നിറമുള്ളതും ദൃഠവുമായിരിക്കണം, വിത്തുകൾ മൃദുവും വെളുത്തതും ആയിരിക്കണം.
  • 2-3 ദിവസത്തിലൊരിക്കൽ കത്രികയോ മൂർച്ചയുള്ള കത്തിയോ ഉപയോഗിച്ച് കായ്കള്‍ മുറിച്ചെടുക്കാം 8-10 തവണ വരെ വിളവെടുപ്പ് സാധ്യമാണ്.
  • കായ്കള്‍ വള്ളിയിൽ ഏറെ ദിവസം നില്‍ക്കുകയാണെങ്കില്‍ അത് പടവലത്തിന് കയ്പേറാനും കായ് നിറം മാറി മഞ്ഞയോ ഓറഞ്ചോ ആയി മാറുകയും നെടുകെ പിളരുകയും ചെയ്യും.

Yield

  • നടുന്ന ഇനത്തെയും വിള പരിപാലനവും അനുസരിച്ച് വിളവ് വ്യത്യാസപ്പെടാം. ഹെക്ടറിന് 30-40 ടൺ വിളവ് ലഭിക്കും.
  • പടവലം അധികം നേരം കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ വിളവെടുത്തയുടന്‍ വിപണിയിൽ എത്തിക്കണം.
  • കേടായതും ചീഞ്ഞതുമായ കായ്കള്‍ നീക്കം ചെയ്യുക. 85-90% ആപേക്ഷിക ആർദ്രതയിൽ 12-13 ഡിഗ്രി സെൽഷ്യസിൽ തണുത്ത സ്ഥലത്ത് പടവലം സൂക്ഷിക്കണം .
  • ഇങ്ങനെ സൂക്ഷിക്കുന്നത് വഴി സംഭരണ കാലാവധി 2-3 ആഴ്ച നീട്ടാം. എന്നാല്‍ 10 ഡിഗ്രി സെൽഷ്യസിൽ താഴെ താപനിലയില്‍ സൂക്ഷിക്കുന്നത് പടവലത്തിന് കേടുപാടുകൾ സംഭവിക്കാനിടയുണ്ട് .
  • പഴങ്ങൾ പഴുക്കാന്‍ സഹായിക്കുന്ന ഹോർമോണായ എഥിലീൻ വലിയ അളവിൽ പുറത്തുവിടുന്ന മറ്റ് പഴങ്ങളിൽ നിന്ന് (വാഴപ്പഴം, പൈനാപ്പിൾ, ആപ്പിൾ എന്നിവ) മാറ്റിവേണം പടവലം സൂക്ഷിക്കാന്‍ .