പടവലം (Trichosanthes anguina)

  • കൗമുദി
  • ബേബി
  • മനുശ്രീ
  • ഹരിതശ്രീ
  • ടിഎ-19
കൗമുദി

കേരള കാർഷിക സർവകലാശാലയിൽ നിന്ന് പുറത്തിറക്കിയ ഉയർന്ന വിളവ് നൽകുന്ന ഇനമാണിത്. കായ്കള്‍ വെളുത്ത നിറത്തിൽകാണപ്പെടുന്നു , ശരാശരി ഒരു മീറ്റർ നീളമുണ്ട് കായ്കൾക്ക്. കേരളത്തിലെ അമ്ലത്വമുള്ള എക്കൽ മണ്ണിൽ വളരാൻ അനുയോജ്യം. ശരാശരി വിളവ് ഹെക്ടറിന് 50 ടൺ ആണ്.

ബേബി

കേരള കാർഷിക സർവകലാശാലയിൽ നിന്ന് പുറത്തിറക്കിയ ഉയർന്ന വിളവ് നൽകുന്ന ഇനമാണിത്, ചെറുതും ഒരേപോലെ വെളുത്ത നിറമുള്ളതുമായ കായ്കള്‍. ശരാശരി 474 ഗ്രാം കായ് ഭാരവുമുള്ള ഇവ വിതച്ച് ഏകദേശം 55 ദിവസത്തിനുള്ളിൽ വിളവ് നൽകാൻ തുടങ്ങും, കൂടാതെ ഹെക്ടറിന് 57 ടൺ വിളവ് ലഭിക്കും.

TA-19

നീളത്തിൽ വെളുത്ത വരകളുള്ള പച്ചകലർന്ന കായ്കള്‍. 60 സെന്റിമീറ്റർ നീളമുള്ള ഇടത്തരം വലിപ്പമുള്ള ഇവയുടെ ശരാശരി വിളവ് ഹെക്ടറിന് 30-40 ടൺ ആണ്.