പടവലം (Trichosanthes anguina)

മണ്ണും കാലാവസ്ഥയും
  • വ്യത്യസ്ഥ ഇനം മണ്ണിലും കാലാവസ്ഥയിലും പടവലം വളരുന്നു.
  • വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ കുറഞ്ഞത് 18°C താപനില ആവശ്യമാണ്.
  • വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ താപനില പരിധി 24–27°C ആണ്.
  • വ്യത്യസ്ഥ ഇനം മണ്ണില്‍ വളരുമെങ്കിലും ജൈവവസ്തുക്കളാൽ സമ്പന്നമായ നല്ല നീർവാർച്ചയുള്ള മണൽ കലർന്ന പശിമരാശി മണ്ണാണ് അനുയോജ്യം.
  • മണ്ണിന്റെ ഏറ്റവും അനുയോജ്യമായ അമ്ലക്ഷാര നില 6.0–6.7 ആണ്, പക്ഷേ pH 8.0 വരെയുള്ള ക്ഷാര മണ്ണിനെ ഇതിന് അതിജീവിക്കാന്‍ കഴിയും.
കൃഷിക്കാലം
  • ജനുവരി- മാര്‍ച്ച്, സെപ്തംബര്‍ -ഡിസംബര്‍
  • മഴയെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍ ആദ്യത്തെ മൂന്നോ നാലോ മഴയ്ക്ക്‌ശേഷം മേയ് – ജൂണില്‍ വിത്തിടാം