പടവലം (Trichosanthes anguina)

ആന്ത്രാക്നോസ് (Colletotrichum lagenarium)

ലക്ഷണങ്ങള്‍

  • ഇലകളില്‍ വെള്ളം കുതിര്‍ന്ന പാടുകള്‍ രൂപപ്പെട്ട് തുടര്‍ന്ന് അവ തവിട്ട്‌/കറുപ്പ് നിറത്തിലുള്ള പുള്ളികളായി മാറുന്നു.
  • പുള്ളികള്‍ കൂടിച്ചേര്‍ന്ന് ഇലളില്‍ പൊള്ളലേറ്റത് പോലെയുള്ള പാടുകളായി മാറുന്നു.
  • മൂപ്പെത്താത്ത കായ്കള്‍ ചുരുണ്ട്, ഇരുണ്ട നിറത്തില്‍ കാണുകയും തുടര്‍ന്ന് അവ അഴുകി നശിക്കുകയും ചെയ്യുന്നു.
  • അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ ഈ പുള്ളികളില്‍ നിന്നും കുമിളിന്റെ രേണുക്കള്‍ പിങ്ക് നിറത്തിലുള്ള ദ്രാവകമായി ഒലിച്ചിറങ്ങുന്നത് കാണാം

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • വിളവെടുപ്പിനു ശേഷം നിലം നല്ലത് പോലെ ഉഴുതു മറിക്കുക.
  • ആരോഗ്യമുള്ള വിത്തുകള്‍ തെരഞ്ഞെടുക്കുക.
  • കൃഷിയിടം വൃത്തിയായ് സൂക്ഷിക്കുക.
  • വിത്തുകള്‍ 57.2oC താപനിലയുള്ള വെള്ളത്തില്‍ 20 മിനിറ്റ് നേരത്തേക്ക് മുക്കിവെക്കുക.
  • രോഗം ബാധിച്ച ഭാഗങ്ങള്‍ മുറിച്ച് മാറ്റി കത്തിച്ചുകളയുക.
  • ട്രൈക്കോടെര്‍മ്മ/ സ്യൂഡോമോണസ് ഫ്ലൂറസൻസ് എന്നി ജീവാണുക്കളില്‍ ഏതെങ്കിലും ഉപയോഗിച്ച് (20 ഗ്രാം /ലിറ്റര്‍ വെള്ളം/കി.ഗ്രാം വിത്ത്) വിത്ത് പരിചരണം ചെയ്യുക.
  • സ്യൂഡോമോണസ് ഫ്ലൂറസൻസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി തയ്യാറാക്കിയ ലായിനി ഇലകളില്‍ തളിക്കന്നത് രോഗ നിയന്ത്രണത്തിന് സഹായകരമാണ്.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 2 g/ litre of water/kg of seed 20 g 400 g 1000 g Seed treatment before sowing
2 Mancozeb 75 WP Devidayal M-45, Dhanuka M 45, Dhanuka M-45, Dithane, Dithane M-45, Hilthane, Hindustan M 45, Indofil M 45, Izeb M-45 Manzate, Luzen-45, Macoban, Macoban M-45, Mancosaan, Mancosaan M-45, Maneb Manzane, M-Guard, Savour M 45, Tata M-45 Eurofil-NT, Uthane M-45, Veera, Zinthane Green 3 gm/ litre 30 g 600 g 1500 g Mix with 20 gram cowdung slurry supernanatant.
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic