പടവലം (Trichosanthes anguina)

കായീച്ച (Bactrocera cucurbitae and B. dorsalis)

ലക്ഷണങ്ങള്‍

  • ഈച്ചകള്‍ കായകളില്‍ മുട്ടയിടുകയും, വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ കായ്കളുടെ ഉള്ളിലേക്ക് പ്രവേശിച്ച് ഉള്‍ഭാഗം തുരന്ന് ഭക്ഷിക്കുന്നു.
  • കീട ബാധയേറ്റ കായ്കള്‍ മഞ്ഞളിക്കുകയും ചീഞ്ഞു അഴുകി പോവുകയും ചെയുന്നു
  • കായ്‌കള്‍ ഭക്ഷ്യയോഗ്യമല്ലാതാവുകയും മൂപ്പെത്തുന്നതിനു മുന്നേ കൊഴിഞ്ഞു പോവുകയും ചെയ്യുന്നു.
  • മൂപ്പെത്തിയ കായ്കളില്‍ ലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും കായ്‌കളുടെ ഉള്ളില്‍ പുഴുക്കളുടെ കൂട്ടത്തെ കാണാന്‍ സാധിക്കുന്നു.
  • തുടര്‍ന്ന് മറ്റ് സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലം കായ്‌കള്‍ ചീയുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • കീടബാധയേറ്റ് കായകള്‍ കൃത്യമായി നശിപ്പിക്കുക.
  • വിളവെടുപ്പിന് ശേഷം മണ്ണിനെ ഉഴുതു മറിക്കുന്നത് വഴി മണ്ണിലുള്ള സമാധിദശകളെ നശിപ്പിക്കാന്‍ സാധിക്കും.
  • തുണിയോ പേപ്പറോ ഉപയോഗിച്ചു കായ്‌കള്‍ പൊതിയുന്നത് കീടത്തിന്റെ ആക്രമണം തടയും.
  • 2x2 മീ. അകലത്തില്‍ പഴക്കെണി സ്ഥാപിച്ചു കൊടുക്കാം.
  • ചെടികള്‍ പൂവിടുന്നതിന് മുമ്പായി തോട്ടത്തില്‍ ക്യൂ ല്യൂര്‍ കെണി ഏക്കറിന് 6 എണ്ണം എന്ന തോതില്‍ സ്ഥാപിക്കുക.
  • ഒപിയസ് ഫ്ലച്ചര്‍ (Opius fletcher) പരാദ കീടത്തെ ഉപയോഗിച്ച് കീട നിയന്ത്രണം നടത്താം
  • വേപ്പിന്‍കുരു സത്ത് 50g ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായിനി തളിച്ചു കൊടുക്കാം.
  • ബ്യൂവേറിയ ബാസിയാന (20 ഗ്രാം/ലിറ്റർ വെള്ളം) തടങ്ങളിൽ ഒഴിച്ച് കൊടുക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Cyantraniliprole 10.26% OD Benevia Green 2 ml/ litre of water 20 ml 400 ml 1000 ml spray