പടവലം (Trichosanthes anguina)

ചിത്ര കീടം (Liriomyza trifolii)

ലക്ഷണങ്ങള്‍

  • ഇലകളില്‍ പാമ്പിഴഞ്ഞത് പോലുള്ള പാടുകള്‍ കാണപ്പെടുന്നു.
  • ഇലകള്‍ ഉണങ്ങി വീഴുന്നു.
  • വരണ്ട കാലവസ്ഥയിലാണ് കീടത്തിന്റെ ആക്രമണം കൂടുതലായി കാണുന്നത്.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • ആവണക്ക്,തക്കാളി,ചെണ്ടുമല്ലി എന്നിവ കെണി വിളയായി കൃഷി ചെയ്യുക.
  • മഞ്ഞക്കെണി ഏക്കര്‍ ഒന്നിന് 10 എണ്ണം എന്ന തോതില്‍ സ്ഥാപിക്കുക.
  • മിത്ര കീടങ്ങളെ കൃഷിയിടത്തില്‍ സംരക്ഷിക്കുക.
  • വേപ്പിന്‍കുരു സത്ത് 50 ഗ്രാം. ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തളിക്കുക

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Cyantraniliprole 10.26% OD Benevia Green 2 ml/ litre of water 20 ml 400 ml 1000 ml -
2 Imidacloprid 70 WG Admire, Apache R-Bullet, Chemida, Cohigan Royal, Dzire, Tagmyre Yellow 0.1 g/ litre of water 1 g 20 g 50 g -