പടവലം (Trichosanthes anguina)

ചുവന്ന മത്തന്‍ വണ്ട് (Aulacophora foveicollis, A. cincta, A. intermedia)

ലക്ഷണങ്ങള്‍

  • ഇവയുടെ പുഴുക്കളും വണ്ടുകളും നാശമുണ്ടാക്കുന്നു.
  • പുഴുക്കള്‍ മണ്ണിനടിയിലുള്ള ഭാഗങ്ങളും വേരുകളും മണ്ണിനോട് ചേര്‍ന്ന് കിടക്കുന്ന കായ്കളും തിന്നു നശിപ്പിക്കുന്നു.
  • വണ്ടുകള്‍ ഇലകളും പൂക്കളും തിന്നു നശിപ്പിക്കുന്നു. ആക്രമിക്കപ്പെട്ട ഇലയിൽ ദ്വാരങ്ങൾ കാണപ്പെടുന്നു.
  • വിളനാശം രൂക്ഷമായാല്‍ ചെടികള്‍ വീണ്ടും നടേണ്ട സാഹചര്യമാകുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • വിളവെടുപ്പിനു ശേഷം മണ്ണിനെ ഉഴുതുമറിക്കുന്നത് വഴി മണ്ണിലുള്ള സമാധിദശകളെ നശിപ്പിക്കാന്‍ സാധിക്കും
  • വിളവെടുപ്പിനു ശേഷം തോട്ടത്തില്‍ നിന്നും ചെടിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക.
  • വണ്ടുകളെ കണ്ടുപിടിച്ച് നശിപ്പിച്ച് കളയുക.
  • വേപ്പിന്‍കുരു സത്ത് 50g ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചു കൊടുക്കാം.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Cyantraniliprole 10.26% OD Benevia Green 2 ml/ litre of water 20 ml 400 ml 1000 ml spray
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic