പടവലം (Trichosanthes anguina)

ഫ്യുസേരിയം വാട്ടം (Collectotrichum sp)

ലക്ഷണങ്ങള്‍

  • ഇലകള്‍ മഞ്ഞളിച്ച് അവയുടെ അരികുകളുടെ താഴ്‌ഭാഗത്ത് നിന്ന് മുകളിലേക്ക് കരിഞ്ഞുണങ്ങുന്നു.
  • ഇലകള്‍ വാടി തൂങ്ങുന്നു.
  • സാധാരണയായി വേരുകളെ രോഗം ബാധിക്കാറില്ല
  • തണ്ടുകളുടെ ഉള്‍ഭാഗം മഞ്ഞ/ തവിട്ട്‌ നിറത്തില്‍ കാണപ്പെടുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗം ബാധിച്ച ചെടികള്‍ പിഴുതു കളയുക.
  • വെള്ളരി വര്‍ഗ്ഗ വിളകള്‍ ഒഴുവാക്കി കൊണ്ട് വിള ചംക്രമണം നടത്തുക.
  • മണ്ണിനെ 40-45 ദിവസത്തേക്ക് സൂര്യതാപീകരണത്തിനു വിധേയമാക്കുക.
  • മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ത്ത് കൊടുക്കുക (ഒരു മീറ്റര്‍ സ്ഥലത്തേക്ക് 250 ഗ്രാം)
  • ജൈവ ജീവാണു വളങ്ങള്‍ മണ്ണില്‍ ചേര്‍ത്ത് കൊടുക്കുക
  • മുന്‍കരുതലായി ട്രൈക്കോഡെര്‍മ വിറിഡെ/ സ്യൂഡോമോണസ് ഫ്ലൂറസൻസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായിനി ചെടിയുടെ കടയില്‍ ഒഴിച്ചുകൊടുക്കുക.

രാസ നിയന്ത്രണം

Sl.No Generic Name Trade Name Color code Dosage/litre Knapsack Sprayer (Capacity 10L) Recommendation Remarks
Dosage/acre (200 L) Dosage/hectare (500 L)
1 Carbendazim 50 WP Bavistin, Benfil, Bengard, Benlate, Benmain, Bensaan, Carben, Carziim50, Dhanustin, Dhanustin 50 WP, Fungiguard, Gancarzin50, Glizim, Mintho, Tagstin, Tiara, Zoom Green 1 g/ litre of water 10 g 200 g 500 g -
2 Hexaconazole 5 EC Alert Creeper, Contaf, Corazole, Danzole, Force 5C, Hexaan, Hexacone, Hexadhan, Hexamax, Hexan, Hexazole, Mainex EC, Sitara, Strike, Titan, Topper, Topper plus EC, Xantho Blue 1 ml/ litre of water 10 ml 200 ml 500 ml -
3 Propiconazole 25 EC Bumper, Dhan, Pinade, Propiguard, Propik Final, Radar, Result, Tilt, Tilt Albu, Zetox Blue 1 ml/ litre of water 10 ml 200 ml 500 ml -
Responsive image
Extremely Toxic
Responsive image
Highly Toxic
Responsive image
Moderately Toxic
Responsive image
Slightly Toxic