കനകാംബരം (Crossandra infundibuliformis)

നിമാവിരകള്‍ (Pratylenchus delattrei)

ലക്ഷണങ്ങള്‍

  • കൃഷിയിടത്തില്‍ മുരടിപ്പ് ബാധിച്ച പ്രദേശങ്ങള്‍ കാണപ്പെടുന്നു.
  • ഇലകള്‍ മഞ്ഞളിച്ച് അവയില്‍ ചുളിവുകള്‍ കാണപ്പെടുന്നു.
  • ഇടമുട്ടുകള്‍ തമ്മിലുള്ള അകലം കുറഞ്ഞ് ഇലകള്‍ അടുക്കി വെച്ചത് പോലെ കാണപ്പെടുന്നു.
  • വേരുകളില്‍ ആക്രമണത്തിന്‍റെ പാടുകള്‍ കാണപ്പെടുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • നിമാവിരയുടെ ആക്രമണമുള്ള സ്ഥലങ്ങളില്‍ കൃഷി ഒഴിവാക്കുക.
  • മണ്ണില്‍ ജൈവവളം സെന്‍റിന് 40 കിലോ എന്ന അളവില്‍ ചേര്‍ത്ത്കൊടുക്കുക.
  • വേപ്പിന്‍ പിണ്ണാക്ക് സെന്‍റിന് 2 കിലോ എന്ന തോതില്‍ ചേര്‍ത്ത് കൊടുക്കാം