കനകാംബരം (Crossandra infundibuliformis)

നിലമൊരുക്കല്‍‍

  • നിലം നന്നായി ഉഴുത്‌ മറിക്കുക.
  • 60 സെ. മീ. അകലത്തില്‍ വരമ്പുകളുണ്ടാക്കുക

പ്രവര്‍ദ്ധനം

  • വിത്ത്‌ അല്ലെങ്കില്‍ വേര്‌ പിടിപ്പിച്ച കമ്പുകള്‍ നടീല്‍ വസ്തുക്കളായി തെരഞ്ഞെടുക്കാം.
  • ഡൽഹി പോലുള്ള ട്രിപ്ലോയിഡ് ഇനങ്ങളിൽ കമ്പ്‌ മുറിച്ച്‌ നട്ടാണ്‌ പ്രവര്‍ദ്ധനം നടത്തുന്നത്‌.

നടീല്‍ രീതി

  • 4 - 5 ജോടി ഇലകള്‍ ഉള്ളതുമായ തൈച്ചെടികള്‍ നടുന്നതിനായി തെരഞ്ഞെടുക്കാം.
  • വേരുകള്‍ക്ക് മതിയായ വളര്‍ച്ച പ്രാപിച്ചാല്‍ നടീല്‍ വസ്തുക്കള്‍ പറിച്ചു നടാവുന്നതാണ്.
  • തൈകളോ നടീല്‍ വസ്തുക്കളോ 30 സെ.മീ അകലത്തില്‍ വരമ്പുകളില്‍ നടാം.