കനകാംബരം (Crossandra infundibuliformis)

ശല്‍ക്ക കീടങ്ങള്‍ (Pseudaulacaspis pentagona)

ലക്ഷണങ്ങള്‍

  • കീടങ്ങള്‍ ചെടിയുടെ നീരൂറ്റി കുടിക്കുന്നു തുടര്‍ന്ന് മഞ്ഞളിപ്പിനു കാരണമാകുന്നു.
  • തണ്ടുകള്‍ ശല്‍ക്കങ്ങളാല്‍ ചുറ്റപ്പെട്ട് കാണപ്പെടുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ചെടികളില്‍ തളിച്ചു കൊടുക്കാം (20 മില്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുള്ളി അരച്ചത് + 5 ഗ്രാം ബാര്‍ സോപ്പ് എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു യോജിപ്പിക്കുക).
  • ലെക്കാനിസിലിയം ലെക്കാനി എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചെടിയില്‍ തളിച്ച് കൊടുക്കനുവുന്നതാണ്