കനകാംബരം (Crossandra infundibuliformis)

വെള്ളീച്ച (Bemisia tabaci)

ലക്ഷണങ്ങള്‍

  • കീടങ്ങള്‍ ചെടിയില്‍ നിന്നും നീരൂറ്റി കുടിക്കുകയും ഇത് ചെടിയുടെ മഞ്ഞളിപ്പിനു കാരണമാകുകയും ചെയ്യുന്നു.
  • ചെടിയില്‍ കറുത്ത പൂപ്പലുകള്‍ വളരാന്‍ കാരണമാകുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • കൃഷി സ്ഥലത്ത് നിന്നും കളകള്‍ നീക്കം ചെയ്യുക.
  • മഞ്ഞക്കെണി ഹെക്ടറിനു 20 എന്ന തോതില്‍ സ്ഥാപിക്കുക.
  • ലെക്കാനിസിലിയം ലെക്കാനി എന്ന മിത്ര കുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ചെടിയില്‍ തളിച്ച് കൊടുക്കനുവുന്നതാണ്
  • വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ചെടികളില്‍ തളിച്ചു കൊടുക്കാം (20 മില്ലി വേപ്പെണ്ണ + 20 ഗ്രാം വെളുത്തുള്ളി അരച്ചത് + 5 ഗ്രാം ബാര്‍ സോപ്പ് എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു യോജിപ്പിക്കുക).