കറുവാപ്പട്ട (Cinnamomum zeylanicum)

 കറുവപ്പട്ട (Cinnamomum zeylanicum) ചെടിയുടെ ഉണങ്ങിയ പുറംതൊലിയാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. ഇളം തവിട്ട് നിറത്തില്‍ കാണപ്പെടുന്ന പുറംതൊലിക്ക് സൗരഭ്യവാസനയും മധുരമുള്ള സ്വാദും ഉണ്ട്. ഈജിപ്ത്തിൽ, അത് എംബാം ചെയ്യാനും മന്ത്രവാദത്തിനും വേണ്ടി ഉപയോഗിച്ചിരുന്നു; മധ്യകാല യൂറോപ്പിൽ മതപരമായ ചടങ്ങുകൾക്കും കറുവപ്പട്ട ഉപയോഗിച്ചിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാരത്തിലെ ഏറ്റവും ലാഭകരമായ സുഗന്ധവ്യഞ്ജനമായിരുന്നു കറുവപ്പട്ട. ഈ മരത്തിൻ്റെ വാണിജ്യഭാഗം പുറംതൊലിയും ഇലയുമാണ്. കറുവപ്പട്ട ശ്രീലങ്ക (സിലോൺ), മ്യാൻമർ (ബർമ) എന്നിവിടങ്ങളിൽ പ്രധാനമായും കൃഷി ചീയ്യുന്നു, കൂടാതെ തെക്കേ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും കണ്ടുവരുന്നു.

Responsive image Responsive image Responsive image