കറുവാപ്പട്ട (Cinnamomum zeylanicum)

സംസ്കരണവും മൂല്യവർദ്ധനവും


ഇലവര്‍ഗ്ഗ സത്ത്:
  • ഏതെങ്കിലും കാര്‍ബണിക വിലായകങ്ങള്‍ ഉപയോഗിച്ച് കറുവപ്പട്ടയുടെ സത്ത് ശേഖരിക്കാം.
  • പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ ഇലവര്‍ങ്ങ സത്ത് ലഭിക്കും.
  • സംസ്ക്കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് സുഗന്ധം നല്‍കുന്നതിനായി ഇലവര്‍ങ്ങ സത്ത് ഉപയോഗിച്ചു വരുന്നു.
ഇലവര്‍ങ്ങ തൈലം
  • നീരാവി ഉപയോഗിച്ച് കറുവപ്പട്ടയുടെ തൊലി വാറ്റിയെടുക്കുന്ന തൈലത്തിന് ഇളം മഞ്ഞ നിറവും കറുവാപ്പട്ടയുടെ വാസനയുണ്ടാകും.
  • ഏകദ്ദേശം 0.2 മുതല്‍ 0.5 ശതമാനം തൈലം കിട്ടും. ഇതിന്റെ 55% സിനാമാല്‍ഡിഹൈഡാണ്.
  • മറ്റ് ഘടകങ്ങളായ യൂജിനോള്‍, യൂജിനൈല്‍ അസറ്റേറ്റ്, കീറ്റോണുകള്‍, എസ്റ്ററുകള്‍, ടെര്‍പ്പീനുകള്‍ എന്നിവയും തൈലത്തിന് സുഗന്ധം നല്കുന്നവയുമാണ്.
  • ബേക്കറി പലഹാരങ്ങള്‍, സോസുകള്‍, മിഠായികള്‍, ലഘുപാനീയങ്ങള്‍ ഇവ സുഗന്ധപൂരിതമാക്കുന്നതിനും, മരുന്നുകള്‍, പെര്‍ഫ്യൂമുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും എലവര്‍ങ്ങ തൈലം ഉപയോഗിക്കും.
കറുവാപ്പട്ട ഇലയില്‍ നിന്നുള്ള തൈലം
  • ആവിയില്‍ വാറ്റിയെടുത്താല്‍ ഇലയില്‍ നിന്ന് 0.5 മുതല്‍ 0.7% വരെ എണ്ണ ലഭിക്കും.
  • മഞ്ഞയോ തവിട്ടു കലര്‍ന്ന മഞ്ഞയോ നിറമുള്ളതും രൂക്ഷമായ മസാല ഗന്ധത്തോടുകൂടിയതുമാണ് ഈ എണ്ണ.
  • ഇതില്‍ യൂജിനോള്‍ 90% ഉണ്ടെങ്കിലും സിനമാല്‍ഡി ഹൈഡ്‌ 5% മാത്രമേ ഉള്ളൂ.
  • പെര്‍ഫ്യൂമുകള്‍ ഉണ്ടാക്കുന്നതിനും ഭക്ഷണ വസ്തുക്കള്‍ക്ക് സുഗന്ധം നല്‍കുന്നതിനുമാണ് ഈ തൈലം ഉപയോഗിക്കുന്നത്. കൂടാതെ യൂജിനോളിന്റെ ഒരു ഉറവിടവുമാണ് ഈ തൈലം.
വേരിന്റെ തൊലിയില്‍ നിന്നുമുള്ള തൈലം
  • വേരിന്റെ തൊലിയില്‍ 1 മുതല്‍ 2.8% വരെ എണ്ണയുണ്ട്. ഇതിലെ പ്രധാന ഘടകം കര്‍പ്പൂരമാണ്.
  • വ്യവസായികാടിസ്ഥാനത്തില്‍ വളരെ കുറച്ചു മാത്രം പ്രാധാന്യമുള്ള സിനമാല്‍ ഡിഹൈഡും ചെറിയ തോതില്‍ യൂജിനോളും ഈ തൈലത്തില്‍ അടങ്ങിയിട്ടുണ്ട്.