കറുവാപ്പട്ട (Cinnamomum zeylanicum)

പ്രവര്‍ദ്ധന രീതികള്‍

വിത്തും വിതയും
  • സാധാരണയായി വിത്ത്‌ വഴിയാണ് കറുവാപ്പട്ടയുടെ പ്രവര്‍ദ്ധനം നടത്തുന്നത്.
  • വെസ്റ്റ് കോസ്റ്റ് സാഹചര്യങ്ങളിൽ, ജനുവരിയിൽ കറുവാപ്പട്ട പൂക്കുകയും ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ പഴങ്ങൾ പാകമാവുകയും ചെയ്യും.
  • പൂർണ്ണമായി പാകമായ പഴങ്ങൾ ഒന്നുകിൽ മരത്തിൽ നിന്ന് പറിച്ചെടുക്കുന്നു അല്ലെങ്കിൽ നിലത്തു നിന്ന് വീണവ ശേഖരിക്കുന്നു.
  • പഴങ്ങളിൽ നിന്ന് വിത്തുകൾ നീക്കം ചെയ്ത്, പൾപ്പ് ഇല്ലാതെ കഴുകി എടുക്കുന്നു.
  • വിളവെടുത്ത ഉടനെ തന്നെ വിത്ത്‌ തവാരണകളില്‍ പാകണം.
  • മണൽ, നന്നായി ചീഞ്ഞ കാലിവളം, മണ്ണ് എന്നിവയുടെ മിശ്രിതം അടങ്ങിയ മണൽത്തടങ്ങളിലോ പോളിത്തീൻ ബാഗുകളിലോ വിത്ത് പാകുന്നു (3:3:1).
  • വിത്തുകൾ 15-20 ദിവസത്തിനുള്ളിൽ മുളച്ചു തുടങ്ങും.
  • തൈകള്‍ക്ക് ആറുമാസം പ്രായമാകുമ്പോള്‍ ചട്ടികളിലോ പോളിത്തീന്‍ കൂടുകളിലേയ്ക്കോ പറിച്ചു നടാം.
  • ആവശ്യത്തിന് ഈർപ്പം നിലനിർത്തുന്നതിന് ഇടയ്ക്കിടെ ജലസേചനം ആവശ്യമാണ്.
  • തൈകൾക്ക് ഏകദേശം 6 മാസം പ്രായമാകുന്നതുവരെ കൃത്രിമ തണല്‍ ആവശ്യമാണ്.
കായിക പ്രവര്‍ദ്ധനം
  • കമ്പുകള്‍ ഉപയോഗിച്ച് കറുവാപ്പട്ടയുടെ ചെറു തൈകള്‍ ഉല്‍പ്പാദിപ്പിക്കണം.
  • ഇതിനായി മണലോ മണലും - ചകിരിചോറും 1:1 എന്ന അനുപാതത്തില്‍ കൂട്ടികലര്‍ത്തിയ മിശ്രിതം പോളിത്തീന്‍ കൂടകളില്‍ നിറച്ച്‌ രണ്ടിലകളുള്ള 10 സെ. മീ. നീളമുള്ള ചെറുകമ്പുകള്‍ IBA (2000 ppm) ലായനിയില്‍ മുക്കിയതിന്‌ ശേഷം പോളിത്തീന്‍ കൂടകളില്‍ നടുന്നു.
  • പോളിത്തീന്‍ കൂടകള്‍ക്കു പകരം ഉയരത്തില്‍ നിര്‍മിച്ച മണല്‍ തടങ്ങളിലും നടാം.
  • ഈ കൂടകള്‍ തണല്‍ പ്രദേശങ്ങളില്‍ സംരക്ഷിക്കുക. ഈര്‍പ്പം നിലനിര്‍ത്താനും ഉണങ്ങാതിരിയ്ക്കാനും ദിവസവും 2-3 തവണയെങ്കിലും നനയ്ക്കണം.
  • 45- 60 ദിവസം കൊണ്ട്‌ വേര്‌ പിടിയ്ക്കും. നല്ല രീതിയില്‍ വേരുപിടിച്ച കമ്പുകള്‍ പോട്ടിംഗ്‌ മിശ്രിതം നിറച്ച മറ്റ്‌ പോളിത്തീന്‍ കൂടകളിലേയ്ക്ക്‌ പറിച്ച്‌ നട്ട്‌ തണലില്‍ സംരക്ഷിച്ച്‌ ആവശ്യത്തിന്‌ നനയും കൊടുക്കുന്നു. 
വായുവില്‍ പതിവയ്ക്കല്‍
  • എല്ലാ കറുവപ്പട്ട നേഴ്‌സറികള്‍ക്കും നിര്‍ദ്ദേശിച്ചട്ടുള്ള രീതിയാണിത്‌.
  • വായുവില്‍ പതിവയ്ക്കുന്നതിനു ഇടത്തരം പ്രായമായ തണ്ടുകളാണ് എടുക്കുന്നത്.
  • മോതിരം പോലെ തണ്ടില്‍ നിന്നും തൊലി നീക്കം ചെയ്ത്‌ അവിടെ വേരു പിടിപ്പിക്കുന്ന ഹോര്‍മോണു കളായ IBA (2000 ppm) അല്ലെങ്കില്‍ IAA (2000 ppm) പുരട്ടുന്നു.
  • ഈ ഭാഗത്ത്‌ നനവുള്ള ചകിരിച്ചോറ്‌ നിറച്ച്‌ 20 സെ. മീ. നീളമുള്ള പോളിത്തീന്‍ നാടകൊണ്ട്‌ കെട്ടി വെയ്ക്കുന്നു.
  • ഈര്‍പ്പം നഷ്ടപ്പെടുന്നത്‌ ഇത്‌ തടയും. 40-60 ദിവസമാകുമ്പോള്‍ വേരുപിടിക്കുന്നു.
  • നന്നായി വേരുപിടിച്ചതിന്‌ ശേഷം മാതൃസസ്വത്തില്‍ നിന്നും അവ വേര്‍പ്പെടുത്തി, പോട്ടിംഗ്‌ മിശ്രിതം നിറച്ച പോളിത്തീന്‍ കൂടകളിലേയ്ക്ക്‌ മാറ്റി നടുന്നു.
  • ശേഷം തണല്‍ പ്രദേശത്ത്‌ സംരക്ഷിച്ച്‌ ദിവസവും രണ്ടു നേരം നനച്ച്‌ കൊടുക്കുക.

നടീല്‍

  • ഒന്നുമുതല്‍ രണ്ടു വര്‍ഷം വരെ പ്രായമായ തൈകള്‍ കാലവര്‍ഷാരംഭത്തോടെ പ്രധാന കൃഷി സ്ഥലത്ത്‌ നടാം.
  • ഇല ഞെട്ടുകള്‍ക്ക് പച്ച നിറമുള്ള തൈകള്‍ വേണം തെരഞ്ഞെടുക്കാന്‍.
  • 60 സെ.മീ X 60 സെ.മീ. വലിപ്പത്തിലുള്ള കുഴികള്‍ 2 മീ X 2 മീ. അകലത്തില്‍നേരത്തേ തന്നെ എടുത്തിടണം.
  • നടുന്നതിന് മുന്‍പ്‌ മേല്‍മണ്ണും ഉണങ്ങിപ്പെടിഞ്ഞ ഇലയും കൊണ്ട് കുഴി നിറയ്ക്കണം.