കറുവാപ്പട്ട (Cinnamomum zeylanicum)

  • വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കളകള്‍ കൃത്യമായി നീക്കം ചെയ്യണം.
  • വരള്‍ച്ച നീണ്ടു നില്‍ക്കുകയാണെങ്കില്‍ വേര് പിടിക്കുന്നതുവരെ തൈകള്‍ നനച്ചു കൊടുക്കണം.
  • രണ്ടു മൂന്നു വര്‍ഷം പ്രായമാകുമ്പോള്‍ ചെടിയുടെ കൊമ്പുകള്‍, നിലത്ത് നിന്ന് 15 സെ.മീ. ഉയരം വച്ച് കോതണം.
  • താഴെ നിന്ന് വശങ്ങളിലേയ്ക്ക്‌ വളരുന്ന ശിഖിരങ്ങള്‍ മുറിച്ചു മാറ്റുകയും വേണം. ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ പാര്‍ശ്വശാഖകള്‍ ഉണ്ടാക്കുന്നതിനും കുറ്റിച്ചെടിയായി നിലനിര്‍ത്തുന്നതിനും സഹായിക്കും.