കൂർക്ക (Solenostemon rotundifolius)

 ചൈനീസ് ഉരുളക്കിഴങ്ങ്, ഫ്രാഫ്ര ഉരുളക്കിഴങ്ങ്, ഹൗസാ ഉരുളക്കിഴങ്ങ് എന്നീ പേരുകളിലും അറിയപ്പെടുന്ന കൂര്‍ക്ക അധികം അറിയപ്പെടാത്തതും ഉപയോഗിക്കപ്പെടാത്തതുമായ കിഴങ്ങുവിളകളിൽ ഒന്നാണ്. പരമ്പരാഗത കർഷകർ ഇത് കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഇത് ആദ്യമായി കൃഷിക്ക് വിധേയമാക്കിയത് എപ്പോഴാണെന്ന് സൂചിപ്പിക്കുന്ന രേഖകളില്ല, കൂടാതെ, കൂര്‍ക്കയ്ക്ക് മുമ്പ് ശാസ്ത്ര സമൂഹത്തിൽ വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ല. ലാമിയേസി കുടുംബത്തിൽ പെട്ടതാണ് ഈ വിള. വിള സാധാരണയായി 20-30 സെ.മീ. വരെ ഉയരത്തിൽ വളരുന്നു. കാണ്ഡ ഭാഗത്തുനിന്നു ഉദ്ഭവിക്കുന്ന നുറുങ്ങു വേരുകള്‍ ചെറിയ ഉരുണ്ട കിഴങ്ങുകളായി രൂപാന്തരപ്പെടുന്നു. മറ്റ് കിഴങ്ങുവിളകളിൽ നിന്ന് വ്യത്യസ്തമായി ഇത് പറിച്ചുനട്ട് കൃഷി ചെയ്യുന്നവയാണ്. കിഴങ്ങുകളിൽ 20-24% അന്നജം അടങ്ങിയിട്ടുണ്ട്.

Responsive image Responsive image Responsive image