കൂർക്ക (Solenostemon rotundifolius)

തവാരണ തയ്യാറാക്കല്‍
  • നടുന്നതിനു ഒരു മാസം മുമ്പുതന്നെ തവാരണ തയ്യാറാക്കണം.
  • ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിനാവശ്യമായ തലപ്പുകള്‍ കിട്ടുന്നതിന് 500 – 600 ചതുരശ്രമീറ്ററില്‍ തവാരണ തയ്യാറാക്കിയാല്‍ മതിയാകും.
  • ഹെക്ടറിന് 170 – 200 കി.ഗ്രാം വിത്തു വേണ്ടി വരും.
  • തവാരണയില്‍ 125 – 150 കി.ഗ്രാം കാലിവളം അടിവളമായി ചേര്‍ക്കണം.
  • 30 സെ.മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് അതില്‍ 15 സെ.മീ അകലത്തില്‍ കിഴങ്ങു നടാം.
  • ചെടികള്‍ വളര്‍ന്ന്‍ മൂന്നാഴ്ച കഴിഞ്ഞാല്‍ 10 – 15 സെ.മീ. നീളമുള്ള തലപ്പുകള്‍ മുറിച്ചെടുക്കാം.
നിലം ഒരുക്കല്‍
  • നിലം ഉഴുതോ കിളച്ചോ പാകപ്പെടുത്തണം.
  • പിന്നീട് 30 സെ.മീ. അകലത്തില്‍ ചെറിയ വരമ്പുകളോ 60 – 90 ച. സെ. മീ. വീതിയുള്ള തടങ്ങളോ തയ്യാറാക്കണം.
നടീല്‍ രീതി
  • വരമ്പുകളില്‍ 30 സെ. മീ. അകലത്തിലും ഉയര്‍ന്ന ബെഡുകളില്‍ 30×15 സെ.മീ അകലത്തിലും തവാരണകളില്‍ നിന്നും ശേഖരിച്ച തലപ്പുകള്‍ നടുക.