കൂർക്ക (Solenostemon rotundifolius)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • മൂപ്പെത്തിയ ഇലകള്‍ ഇളം പച്ചനിറത്തിലോ മഞ്ഞ നിറത്തിലോ കാണുന്നു,തുടര്‍ന്ന്‍ തളിരിലകളും ഈ ലക്ഷണങ്ങള്‍ കാണുന്നു
  • ഇലയുടെ ഞരമ്പുകള്‍ പച്ചയായ് തുടരുകയും എന്നാല്‍ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ ഇളം പച്ച നിറമാവുകയും ചെയ്യുന്നു
  • ഇലകളും തണ്ടും ചെറുതായ് ചെടി മുരടിക്കുന്നു.
  • പൂവിടാന്‍ വൈകുകയും പൂകളുടെ എണ്ണവും കുറയുകയും ചെയ്യുന്നു
  • ചെടിയുടെ കരുത്ത് കുറയുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • പെട്ടെന്ന് പുറപ്പെടുവിക്കുന്ന പാക്യജനക വളങ്ങളായ യൂറിയ ഇട്ടുകൊടുക്കുക
  • മണ്ണിനു ആവശ്യമായ ജൈവാംശം അടങ്ങിയ വളങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ടെന് ഉറപ്പാക്കണം
  • ഉടനടിയുള്ള പരിഹാരത്തിന് 10 ഗ്രാം / ലിറ്റർ വെള്ളത്തിന് എന്ന തോതില്‍ യൂറിയ 15 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുക.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • ഇലയുടെ അരികുകള്‍ മഞ്ഞളിക്കുകയും തുടര്‍ന്ന്‍ തവിട്ടുനിറത്തിലാവുന്നു.
  • മൂപ്പെത്തിയ ഇലകള്‍ പലപ്പോഴും കടും പച്ച നിറത്തില്‍ കാണുന്നു
  • ചില സാഹചര്യങ്ങളില്‍ ഇലയുടെ താഴെയുള്ള പ്രതലത്തിന്‍റെ അരികുകളും അഗ്രഭാഗവും ചുവപ്പ്/മജന്ത നിറത്തില്‍ കാണുന്നു.
  • വേരുകള്‍ ശരിയായ വളര്‍ച്ച പ്രാപിക്കുന്നില്ല
  • കിഴങ്ങുകളുടെ വലിപ്പം കുറയുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • ഫോസ്ഫറസിന്റെ പെട്ടെന്നുള്ള ലഭ്യതക്കായി സൂപ്പര്‍ ഫോസ്ഫേറ്റ് വളങ്ങളും ദീര്‍ഘകാല ലഭ്യതക്കായ്‌ എല്ല് പൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയും പ്രയോഗിക്കുക.
  • ആഗിരണം ചെയ്യുന്നതിനായുള്ള ഉചിതമായ പി.എച്ച്. മൂല്യം 6.5 മുതല്‍ 7.5
  • ജൈവവളങ്ങളോടൊപ്പം സസ്യങ്ങൾക്ക് ഫോസ്ഫറസ് ലഭ്യമാക്കുന്ന ബാക്ടീരിയ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹായകരമാണ്.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • ഇലയുടെ അരികുകള്‍ പോള്ളലേറ്റത്‌ പോലെ കാണപ്പെടുന്നു
  • ഇലയുടെ അഗ്രഭാഗം ചുരുളുന്നു
  • ഇലയുടെ അരികുകളിലെ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിക്കുകയും തുടര്‍ന്ന്‍ തവിട്ടുനിറത്തില്‍ കാണപ്പെടുകയും ചെയുന്നു
  • അപര്യാപ്ത്തത രൂക്ഷമായ സാഹചര്യങ്ങളില്‍ ഇലയുടെ ഞരമ്പുകളുടെ ഇടയിലുള്ള ഭാഗങ്ങള്‍ മഞ്ഞളിച്ച് ചെടിയുടെ പച്ചപ്പ്‌ നഷ്ടപെടുന്നു
  • ഇലകളുടെയും തണ്ടിന്‍റെയും വലിപ്പവും വളര്‍ച്ചയും കുറഞ്ഞ് ചെടി മുരടിക്കുന്നു
  • പൊട്ടാസ്യത്തിന്‍റെ അഭാവം വലിപ്പം കുറഞ്ഞ കിഴങ്ങുകളുടെ ഉത്പാധനത്തിനു കാരണമാവുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായം / ഡോളോമൈറ്റ് പ്രയോഗിക്കുന്നതിലൂടെ പി.എച്ച്. മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക.തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • തളിരിലകളിലാണ് ലക്ഷണങ്ങള്‍ പ്രകടമാവുന്നത്
  • ഇലകള്‍ ചുരുണ്ട് സാധാരണ രൂപം നഷ്ടപെടുന്നു
  • ഇലയുടെ അരികുകള്‍ തരംഗരൂപത്തിൽ കാണപ്പെടുന്നു
  • ഇലയുടെ അഗ്രഭാഗത്തും അരികുകളിളും കോശങ്ങള്‍ കരിഞ്ഞു നശിച്ച പാടുകള്‍ കാണാം.
  • ഇലയുടെ അഗ്രഭാഗം പോള്ളലേറ്റതുപോലെ കാണുന്നു
  • വേരുകള്‍ ശരിയായ വളര്‍ച്ച പ്രാപിക്കുന്നില്ല
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണിൻ്റെ അമ്ലത പരിശോധിക്കുക. മണ്ണ് അങ്ങേയറ്റം അസിഡിറ്റി ഉള്ളതാണെങ്കിൽ (പി.എച്ച്. 3.5 നും 4.5 നും ഇടയിൽ), കുമ്മായം (3.4 കി.ഗ്രാം/സെൻ്റ് രണ്ട് സ്പ്ലിറ്റ് ഡോസുകളിൽ) ചേര്‍ത്ത് കൊടുക്കുക .മിതമായ അസിഡിറ്റി ഉള്ള സ്ഥലങ്ങളിൽ (5.5 നും 6 നും ഇടയിൽ) കുമ്മായം 1 കി.ഗ്രാം/സെൻ്റ്) എന്ന നിലയില്‍ ചേര്‍ത്ത് കൊടുക്കുക.
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്തക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്
  • കാത്സ്യത്തിന്റെ വിനിയോഗത്തിനു ബോറോണ്‍ ആവശ്യമായതിനാല്‍ അവയുടെ അഭാവം കാത്സ്യത്തിന്റെ അപര്യാപ്തക്ക് കാരണമാകുന്നു.

മഗ്നീഷ്യം

ലക്ഷണങ്ങൾ
  • ഇലയുടെ ഞരമ്പിന്‍റെ ഇടയിലുള്ള ഭാഗങ്ങളിലുണ്ടാകുന്ന മഞ്ഞളിപ്പാണ് പ്രധാന ലക്ഷണങ്ങള്‍. (ഞരമ്പുകള്‍ പച്ചയായ് തന്നെ തുടരും)
  • ഇലയുടെ അരികുകള്‍ തവിട്ടുനിറത്തില്‍ കാണപ്പെടുകയും തുടര്‍ന്ന്‍ കരിഞ്ഞുപോവുകയും ചെയ്യുന്നു
  • ഇലകള്‍ ചുരുളിപ്പും വാട്ടവും അപര്യാപ്ത്തതയുടെ ലക്ഷണങ്ങളാണ്
  • മൂപ്പെത്തുന്നതിനുമുന്നെ ഇലകള്‍ പൊഴിയുന്നു.
  • വിളവ് കുറയുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • മഗ്നീഷ്യം സൾഫേറ്റ് ഒരു ഏക്കറിന് 32 കി.ഗ്രാം എന്ന തോതില്‍ ചെടികള്‍ക്ക് അരികെ ചേര്‍ത്തു കൊടുക്കുക
  • ഡോളോമൈറ്റ് വളത്തിന്റെ ദീര്‍ഘകാല ഉപയോഗം അപര്യാപ്തത കുറയ്ക്കുന്നു
  • മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കാന്‍ പാടുള്ളതല്ല

സള്‍ഫര്‍

ലക്ഷണങ്ങൾ
  • ഇലയുടെ ഞരമ്പുകള്‍ക്ക് ഇടയിലുള്ള ഭാഗം മഞ്ഞളിക്കുന്നു (ഞരമ്പുകള്‍ പച്ചയായ് തന്നെ തുടരും)
  • ഇലകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ മഞ്ഞളിക്കുന്നു
  • ഇലകളും തണ്ടും ചെറുതായി ചെടി മുരടിക്കുന്നു.
  • അപര്യാപ്തത രൂക്ഷമായാല്‍ ചെടി പൂര്‍ണ്ണമായി മഞ്ഞളിക്കുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • ജൈവവളങ്ങളുടെ ഉപയോഗം സള്‍ഫര്‍ ലഭ്യത കൂട്ടുന്നു
  • സള്‍ഫര്‍ വളങ്ങളായ ഫാക്റ്റം ഫോസ്, അമ്മോണിയം, സിംഗിള്‍ സൂപ്പര്‍ തുടങ്ങിയവ അപര്യാപ്തത കുറയ്ക്കുന്നു.
  • പൊടി രൂപത്തിലുള്ള സള്‍ഫര്‍ 10 കിലോഗ്രാം ഒരു ഏക്കറിന്
  • ക്ഷാരഗുണമുള്ള മണ്ണിലെ അഭാവം കുറയ്ക്കുന്നതിനായി ജിപ്സം ചേര്‍ത്ത് കൊടുക്കുക
  • ജൈവ മാലിന്യം കത്തിക്കുന്നത് സള്‍ഫറിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • ഇലകള്‍ ക്രമരഹിതമായി വളരുകയും ഇലകള്‍ പെട്ടെന്ന്‍ പൊട്ടി അടര്‍ന്നു പോകുകയും ചെയ്യുന്നു
  • അപര്യാപ്തമായ ഇലകളുടെ അഗ്രവും അരികുകളും മഞ്ഞ/തവിട്ടുനിറത്തില്‍ കാണപ്പെടുന്നു
  • ഇലയുടെ കോശങ്ങള്‍ കരിഞ്ഞുണങ്ങി നശിക്കുന്നു
  • തണ്ടുകള്‍ പെട്ടെന്ന്‍ പൊട്ടിപ്പോകുന്നു
  • കിഴങ്ങുകളുടെ വളര്‍ച്ച തടസ്സപ്പെടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • 20 ഗ്രാം ബോറാക്സ് ഒരു ചെടിക്ക് എന്ന തോതില്‍ ചേര്‍ക്കാം
  • പത്രപോഷണമായി ബോറാക്സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കുന്നത് ഒഴിവാക്കണം.

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • ഇലയുടെ ഞരമ്പുകള്‍ക്ക് ഇടയിലുള്ള ഭാഗം മഞ്ഞളിക്കുന്നു
  • ഇലകള്‍ വിളറിയ മഞ്ഞ/വെള്ളയോടുചേര്‍ന്ന നിറത്തില്‍ കാണപ്പെടുന്നു.
  • ചെടിയുടെ വളര്‍ച്ച നിരക്ക് കുറയുന്നു
  • അപര്യാപ്തത രൂക്ഷമായ സാഹചര്യങ്ങളില്‍ ഇലയുടെ അഗ്രഭാഗത്തെ കോശങ്ങള്‍ നശിച്ച് തവിട്ടുനിറത്തില്‍ കാണുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട്, പ്രശ്നത്തിന്റെ കാരണം നിർണ്ണയിക്കാൻ മണ്ണ് പരിശോധന നടത്തുക.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

മാംഗനീസ്

ലക്ഷണങ്ങൾ
  • പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് കടക്കുന്ന ഇലകളിലാണ് ലക്ഷണങ്ങള്‍ കാണുന്നത്
  • ഇലകള്‍ നിറവ്യത്യാസം പ്രകടിപ്പികുകയും ഇലയുടെ അരികുകളിലും അഗ്രഭാഗത്തും തവിട്ടുനിറത്തിലുള്ള പുള്ളികള്‍ കാണപ്പെടുകയും ചെയ്യുന്നു
  • ഇലകള്‍ മുകളിലേക്ക്/താഴോട്ട് ചുരുണ്ട് കപ്പ്‌ പോലെ കാണപ്പെടുന്നു
  • ഇലയുടെ ഞരമ്പുകള്‍ക്ക് ഇടയിലുള്ള ഭാഗം മഞ്ഞളിക്കുന്നു(ഞരമ്പുകള്‍ പച്ചയായ് തന്നെ തുടരും)
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മാന്‍ഗനീസ് സള്‍ഫേറ്റ് 5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളിലാണ് അപര്യാപ്ത്തതയുടെ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്
  • ഇലയുടെ ഞരമ്പുകള്‍ക്ക് ഇടയിലുള്ള ഭാഗം മഞ്ഞളിക്കുന്നു.
  • ഇലകള്‍ വളരാന്‍ വൈകുന്നു
  • വേരുകള്‍ ശരിയായ വളര്‍ച്ച പ്രാപിക്കുന്നില്ല
  • ഇലകളുടെ വലിപ്പം കുറഞ്ഞ്, കൂടിച്ചേര്‍ന്ന് റോസാപ്പൂവിന്‍റെ രൂപത്തില്‍ കാണുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 വരെയാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്ത്തത ഉറപ്പാക്കുക.
  • സിങ്ക് സള്‍ഫേറ്റ് 800 ഗ്രാം / സെന്റ്‌ അല്ലെങ്കിൽ 8 കി.ഗ്രാം / ഏക്കർ എന്ന തോതില്‍ പ്രയോഗിക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക.
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ ) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.