കൂർക്ക (Solenostemon rotundifolius)

നിമാവിര ()

ലക്ഷണങ്ങള്‍

  • കൂർക്കയെ ബാധിക്കുന്ന ഏറ്റവും പ്രധാന രോഗം
  • ബാധിക്കപ്പെട്ട ചെടിയുടെ വേരുകളിൽ മുഴകൾ കാണപ്പെടും
  • കൂടാതെ ചെടികൾ മഞ്ഞളിച്ചു മുരടിക്കുകയും പിന്നീട് വാടുകയും ചെയ്യുന്നു
  • വേരുകളുടെ വളര്‍ച്ച ഇല്ലാതെയാകുന്നു

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

  • മണ്ണ് സൂര്യതാപീകരണത്തിന് വിധേയമാക്കുക
  • മധുരക്കിഴങ്ങ് ഉപയോഗിച്ച് വിളപരിക്രമണം നടത്തുക
  • വേനൽക്കാലത്ത് പാടം ആഴത്തിൽ ഉഴുതുമറിക്കുക
  • വേരിൻ്റെ അവശിഷ്ടങ്ങളും ചെടിയുടെ മറ്റ് ഭാഗങ്ങളും കത്തിച്ച് നശിപ്പിക്കുക
  • കൃഷിയിടത്തിന്റെ അതിരുകളിൽ ചെണ്ടുമല്ലി നടുക
  • വേപ്പിൻ പിണ്ണാക്ക് 200 ഗ്രാം/ഹെക്ടർ മണ്ണിൽ വിതറുക
  • പൈസിലോമൈസസ് ലിലാസിനസ് (20 ഗ്രാം/ലിറ്റർ) മണ്ണിൽ തളിക്കുക.