|
|
കൃഷി >
ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
|
|
പരിപാലനം
|
|
ജലസേചനം
വാഴകൃഷിക്ക്, പ്രത്യേകിച്ച് നേന്ത്രന് നല്ല കൂല ലഭിക്കുവാന്‍ ക്രമമായുള്ള ജലസേചനം അനുപേക്ഷണീയമാണ്. വേനല്‍മാസങ്ങളില്‍ 3 ദിവസത്തില്‍ ഒരിക്കല്‍ നനയ്ക്കണം. ഒരു നനയ്ക്ക് വാഴയൊന്നിന് 45 ലിറ്റര്‍ വെള്ളം ആവശ്യമാണ്.
വേനല്‍ വാഴയ്ക്ക് പൊതുവേ നനയ്ക്കാറില്ലെങ്കിലും നല്ല വരള്‍ച്ച അനുഭവപ്പെടുന്ന സമയത്ത് 10-15 ദിവ സത്തിലൊരിക്കല്‍ ജലസേചനം നടത്തുന്നത് ഏറെ പ്രയോജനപ്രദമാണ്. മഴയെ ആശ്രയിച്ച് പാളയന്‍കോടന്‍ വാഴ കൃഷി ചെയ്യുമ്പോള്‍ 15 ദിവസത്തിലൊരിക്കല്‍ 9 ലിറ്റര്‍ വെള്ളം എന്ന തോതില്‍ ഏപ്രില്‍ മേയ് മാസം വരെ നല്‍കേണ്ടതാണ്. വാഴത്തടങ്ങളില്‍ വൈക്കോല്‍ കൊണ്ടോ കരിയിലകള്‍ കൊണ്ടോ പുതയിടുന്നത് കൂല നന്നാകുന്നതിന് സഹായിക്കും.
ജലസേചനം പോലെ ശ്രദ്ധയര്‍ഹിക്കുന്ന കൃഷിപ്പണിയാണ് നീര്‍വാര്‍ച്ച ഉറപ്പുവരുത്തുന്നത്. മഴക്കാലാരംഭത്തോടുകൂടി രണ്ടോ മൂന്നോ വരി വാഴകള്‍ക്ക് ഒന്ന് എന്ന തോതില്‍ 20-30 സെ. മീ. ആഴത്തില്‍ ചാലുകള്‍ കീറി ജലനിര്‍ഗമനം സുഗമമാക്കേണ്ടതാണ്.
|
|
|
|