|
|
കൃഷി >
ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
|
|
പരിപാലനം
|
|
വളപ്രയോഗം
വാഴ നടുന്ന സമയത്ത് 0.5 കി ഗ്രാം കുമ്മായം ഇടുന്നതു നല്ലതാണ്. നടുന്ന സമയത്തോ അല്ലെങ്കില്‍ നട്ട് ഒരു മാസത്തിനുള്ളിലോ 10 കി ഗ്രാം കാലിവളമോ, കമ്പോസ്റ്റോ, പച്ചിലയോ ചേര്‍ത്തു കൊടുക്കണം. വാഴയുടെ ഇനമനുസരിച്ച് താഴെ പറയുന്ന അനുപാതത്തില്‍ NPK (ഗ്രാം കണക്കില്‍ ഒരു വര്‍ഷം ചെടിയൊന്നിന്) വളങ്ങളും ചേര്‍ക്കണം.
ഇനം |
NPK (ഗ്രാം/ഒരു ചെടി/വര്‍ഷം) |
നേന്ത്രന്‍ (നനവാഴ) | 190 : 115 : 300 |
മറ്റിനങ്ങള്‍ (മണ്ണിന്റെ വളക്കൂറനുസരിച്ച്) | 160200 : 160200 : 320400 |
പാളയംകോടന്‍ (വേനല്‍ വാഴ) | 100 : 200 : 400 |
പാളയം കോടന്‍ (കുട്ടനാട്) തനിവിള | 100 : 200 : 400 |
ഒന്നാം കുറ്റിവിള | 150 : 200 : 800 |
രണ്ടാം കുറ്റിവിള | 150 : 200 : 800 |
(കുറ്റിവിളയെടുക്കുന്നതിന് ഒരു കടയില്‍ രണ്ടു കന്നുകള്‍ നിര്‍ത്തണം)
നേന്ത്രവാഴയ്ക്ക് ആറ് തവണകളായി വളം ചേര്‍ക്കുന്നത് നന്നായിരിക്കും.
വളം ഇടേണ്ട സമയം |
രാസവളങ്ങളുടെ അളവ് (NPK) (ഗ്രാം കണക്കില്‍ ചെടിയൊന്നിന്) |
നട്ട് 1 മാസം കഴിഞ്ഞ് | 40 : 65 : 60 |
നട്ട് 2 മാസം കഴിഞ്ഞ് | 30 : 50 : 60 |
നട്ട് 3 മാസം കഴിഞ്ഞ് | 30 : 0 : 60 |
നട്ട് 4 മാസം കഴിഞ്ഞ് | 30 : 0 : 60 |
നട്ട് 5 മാസം കഴിഞ്ഞ് | 30 : 0 : 60 |
പടല ചാടിയതിന് ശേഷം | 30 : 0 : 00 |
സാധാരണയായി രാസവളങ്ങള്‍ രണ്ട് തുല്യ തവണകളായി നട്ട് രണ്ടാം മാസവും നാലാം മാസവും നല്‍കുകയാണ് പതിവ്. വേനല്‍ക്കാലത്ത് മഴ കിട്ടു ന്നതനുസരിച്ച് വളപ്രയോഗം ക്രമീകരിക്കണം. വേരുപടലം മണ്ണിന്റെ ഉപരിത ലത്തോടടുത്തു തന്നെയായതിനാല്‍ വളരെ ആഴത്തില്‍ വാഴച്ചുവട്ടില്‍ നിന്നും രണ്ട് രണ്ടരയടി അകലത്തില്‍ ഒരു വലയമായി രാസവളങ്ങള്‍ വിതറി മണ്ണുമായി കൂട്ടിക്കലര്‍ത്തണം. വളം ചേര്‍ക്കുന്ന സമയത്ത് മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടായിരിക്കണം.
മഴയെ ആശ്രയിച്ച് പാളയംകോടന്‍ കൃഷിചെയ്യുമ്പോള്‍ ജനുവരിയില്‍ കന്നുകള്‍ നടാം. വേനല്‍ക്കാലത്ത് 15 ദിവസത്തിലൊരിക്കല്‍ 9 ലിറ്റര്‍ വെള്ളം കിട്ടത്തക്കവിധം കൂടം വച്ച് നനയ്ക്കണം. കന്നു നട്ടതി നുശേഷം കാട്ടു ചണമ്പ്, ഡെയിഞ്ച, മാമ്പയര്‍ എന്നിവയിലേതെങ്കിലുമൊന്നിന്റെ വിത്ത് ഹെക്ട റിന് 50 കി. ഗ്രാം എന്ന തോതില്‍ വിതച്ചു കൊടുത്തു 40 ദിവസത്തിനുശേഷം അതു ഉഴുതു ചേര്‍ക്കാം.
മുകളിലേയ്ക്ക്
|
|
|
|