|
|
കൃഷി >
ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
|
|
പരിപാലനം
|
|
മറ്റു കൃഷിപ്പണികള്‍
ഇടവിളകള്‍
വാഴത്തോട്ടങ്ങളില്‍ ഇടവിളയായി വെണ്ട, വഴുതന, മുളക്, ചീര മുതലായ പച്ചക്കറികളോ, ചേന, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗ്ഗങ്ങളോ കൃഷി ചെയ്യുന്നത് കൂടുതല്‍ ആദായം കിട്ടാന്‍ സഹായിക്കും.
കള നിയന്ത്രണം
വലിപ്പമുള്ള കൂല ലഭിക്കുവാന്‍ വാഴ നട്ട് ആറുമാസം പ്രായമാകുന്നതുവരെ വാഴത്തോട്ടത്തില്‍ കളകള്‍ ഇല്ലാതെ സൂക്ഷിക്കണം. നാലഞ്ചുതവണ ഇടയിളക്കുന്നത് കളകളെ നിയന്ത്രിക്കാന്‍ സഹായിക്കും. കളനാശിനി പ്രയോഗവും ഫലപ്രദമാണ്. പാരകാറ്റ്, ഗ്ളൈഫോസേറ്റ് എന്നീ കളനാശിനികളില്‍ ഏതെങ്കിലും ഒന്ന് ഹെക്‌ടറൊന്നിന് 0.4 കി. ഗ്രാം എന്ന തോതില്‍ തളിച്ചാല്‍ കളകളെ നിയന്ത്രിക്കാം.
കൂല വിരിഞ്ഞതിനുശേഷം വാഴയിട ഇളക്കുന്നത് നല്ലതല്ല. ഈ ഘട്ടത്തില്‍ കളകള്‍ വാഴയുടെ ചുവട്ടില്‍ ചെത്തിക്കൂട്ടുന്നതാണ് നല്ലത്. വാഴയെ മണ്ണില്‍ കൂടുതല്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനും ചുവട്ടില്‍ വെള്ളംകെട്ടി നില്‍ക്കാതിരിക്കാനും പുതിയ വേരുകള്‍ ഉണ്ടാകാനും അതു വഴി കന്നുകള്‍ ശക്തി പ്രാപി ക്കാനും ഇത് പ്രയോജനപ്പെടും.
കന്ന് നശീകരണം
കൂലകള്‍ വിരിയുന്നതുവരെയുണ്ടാകുന്ന കന്നുകള്‍ മാത്യവാഴയ്ക്ക് ദോഷം വരാത്ത രീതിയില്‍ ചവി ട്ടിയോ കമ്പ് കൊണ്ട് കുത്തിയോ, അടര്‍ത്തി മാറ്റിയോ നശിപ്പിച്ച് കളയണം. വാഴക്കുല വിരിഞ്ഞതിനുശേഷം വരുന്ന ഒന്നോ രണ്ടോ കന്നുകള്‍ നിലനിര്‍ത്താം.
മറ്റു കൃഷിമുറകള്‍
നേന്ത്രവാഴയുടെ കുലകള്‍ പകുതിമൂപ്പെത്തിയശേഷം നന്നായി ഉണങ്ങിയ വാഴയിലകൊണ്ട് പൊതിഞ്ഞുകെട്ടുന്നത് കായക്ക് നല്ല പുഷ്‌ടിയും നിറവും നല്‍കുവാന്‍ സഹായിക്കും.
കാറ്റുമൂലം വാഴകള്‍ ഒടിഞ്ഞു വീഴാതിരിക്കാന്‍ 6-7 മാസമാകുമ്പോഴേക്ക് ഊന്ന് കൊടുക്കണം.
|
|
|
|