|
|
കൃഷി >
ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
|
|
പരിപാലനം
|
|
ടിഷ്യൂക്കള്‍ച്ചര്‍ നേന്ത്രവാഴ
ഒരേ സ്വഭാവവും ഗുണമേന്‍മ്മയുള്ളതും രോഗവിമുക്തവുമായ അനേകം തൈകള്‍ ഒരേ സമയത്ത് ലഭിക്കുന്നതിനാണ് ടിഷ്യൂക്കള്‍ച്ചര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
നല്ല വിളവു തരുന്നയിനം വാഴകളുടെ ടിഷ്യൂക്കള്‍ച്ചര്‍ തൈകള്‍ വന്‍ തോതില്‍ ഉല്പാദിപ്പിച്ച് കൃഷി ചെയ്താല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കാം. എല്ലാ തൈകളും ഒരേ സമയത്ത് കുലച്ചു കിട്ടുമെന്നുള്ളത് ടിഷ്യൂക്കള്‍ച്ചര്‍ തൈകളുടെ സവിശേഷതയാണ്.
ഇടയകലം
2 മീ. x 2 മീ. (2500 വാഴ/ ഹെക്ടര്‍)
കൂടുതല്‍ അടുപ്പിച്ചു കൃഷി ചെയ്‌ത് കൂടുതല്‍ വിളവു ലഭിക്കുന്നതിനു ടിഷ്യൂക്കള്‍ച്ചര്‍ വാഴ കൃഷി ചെയ്യാം. ഇതിനു ശുപാര്‍ശ ചെയ്‌തിട്ടുള്ള ഇടയകലം താഴെ കൊടുത്തിരിക്കുന്നു.
-
2 മീ x 3 മീ - കുഴി ഒന്ന് രണ്ടു വാഴ (ഒരു ഹെക്ടറില്‍ 1666 കുഴിയില്‍ 3332 വാഴകള്‍)
-
1.75 മീ x 1.75 മീ ഒരു കുഴിയില്‍ ഒരു വാഴ (3265 വാഴ/ഹെക്‌ടര്‍)
കുഴിയുടെ വലിപ്പം 50 x 50 x 50 സെ.മീ.
നടീൽ
പോളിത്തീന്‍ കൂട് ശ്രദ്ധാപൂര്‍വ്വം കീറിയശേഷം തൈകള്‍ തറനിരപ്പില്‍തന്നെ നടണം. വൈകുന്നേരങ്ങളില്‍ നടുന്നതാണ് നല്ലത്. നട്ട് ഒന്നു രണ്ടാഴ്‌ച വരെ തണല്‍ നല്‍കണം.
വളപ്രയോഗം
ജൈവവളം : 15-20 കി ഗ്രാം കുഴിയൊന്നിന് നിലമൊരുക്കുമ്പോള്‍
കുമ്മായം : 1 കി. ഗ്രാം നിലമൊരുക്കുന്ന സമയത്ത് ജൈവവളത്തിനോടൊപ്പം
രാസവളം : 300 : 115 : 450 ഗ്രാം NPK/ചെടിയൊന്നിന് രാസവളം ആറ് തവണകളായി ചേര്‍ക്കാം.
വളം ഇടേണ്ട സമയം |
അളവ് (NPK-ഗ്രാം) |
നട്ട് 1 മാസം കഴിഞ്ഞ് | 50 : 65 : 65 |
നട്ട് 2 മാസം കഴിഞ്ഞ് | 50 : 00 : 65 |
നട്ട് 3 മാസം കഴിഞ്ഞ് | 50 : 50 : 65 |
നട്ട് 4 മാസം കഴിഞ്ഞ് | 50 : 00 : 65 |
നട്ട് 5 മാസം കഴിഞ്ഞ് | 50 : 00 : 65 |
നട്ട് 7 മാസം കഴിഞ്ഞ് (കുലപുറത്തു വന്നശേഷം) | 50 : 00 : 125 |
മുകളിലേയ്ക്ക്
|
|
|
|
|