ബുധന്‍ , ജൂലൈ 3, 2024 Information Gateway on Agriculture to Convert "Know How To Do How" English
കൃഷി > ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
പരിപാലനം

കീടങ്ങള്‍

തടതുരപ്പന്‍ പുഴു

adult weevil symptoms on pseudostem grubs and adult weevils

തടതുരപ്പന്‍ പുഴു

ലക്ഷണങ്ങൾ

തടതുരപ്പന്‍ ചെല്ലിയുടെ കുഞ്ഞുങ്ങൾ

ഇന്നു കേരളത്തില്‍ വാഴകൃഷിക്ക് ഏറ്റവും വലിയ ഭീഷണിയായിട്ടുള്ള കീടമാണിത്. തടതുരപ്പന്‍ ചെല്ലി, ചെള്ള് എന്നീ പേരുകളിലും അറിയപ്പെടുന്നു. കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ഇനങ്ങളായ നേന്ത്രന്‍, പാളയന്‍കോടന്‍, പൂവന്‍, ചെങ്കദളി എന്നീ ഇനങ്ങളിലെല്ലാം ഈ കീടത്തിന്റെ ആക്രമണം രൂക്ഷമാണ്. പെണ്‍ വണ്ടുകള്‍ വാഴയുടെ തട/പിണ്ടിയില്‍ കുത്തുകളുണ്ടാക്കി, പോളകള്‍ക്കുള്ളിലെ വായു അറകളില്‍ മുട്ടകള്‍ നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞ് ക്രീം നിറവും ചുവപ്പു തലയുമുള്ള കാലുക ളില്ലാത്ത തടിച്ച പുഴുക്കള്‍ പുറത്തു വരുന്നു. വാഴത്തടയുടെ ഉള്‍ഭാഗം ഇവ കാര്‍ന്നു തിന്നുന്നു.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

1. വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കീടബാധയുള്ള പിണ്ടികള്‍ വെട്ടി മാറ്റി, ഉടന്‍തന്നെ മണ്ണെണ്ണയൊഴിച്ചു തീയിട്ടോ ആഴത്തില്‍ കുഴിച്ചിട്ടോ നശിപ്പിക്കണം. തടയില്‍ കുത്തുകള്‍ കണ്ടാലുടന്‍തന്നെ അതു ശ്രദ്ധിച്ചു, വേണ്ട മരുന്നു തളിയും മറ്റും നടത്തേണ്ടതാണ്.

2. കേടുവന്ന വാഴയുടെയും ചുറ്റുമുള്ളവയുടെയും പുറം പോളകള്‍ നീക്കം ചെയ്ത‌തിനു ശേഷം കാര്‍ബാറില്‍ (സെവിന്‍ 50 WP) എന്ന കീടനാശിനി 4 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍, അഥവാ ക്ളോര്‍റിഫോസ് (ഡര്‍സ്ബാന്‍ 20 EC) 4 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടയും, വാഴപ്പോളയും, ചുറ്റുമുള്ള മണ്ണും നന്നായി നനയത്തക്കവിധം തളിച്ചു കൊടുക്കണം.

മാണവണ്ട്

adult weevil
symptoms
മാണവണ്ട്
ലക്ഷണങ്ങൾ

 

വാഴ കൃഷി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം ഒരു ഭീഷണിയാണ് ഈ കീടം. വാഴയുടെ മാണത്തിലോ തടയുടെ ചുവട്ടിലോ ഇവ മുട്ടയിടുന്നു. വണ്ടുകളും വിരിഞ്ഞുവരുന്ന പുഴുക്കളും മാണം തുരന്നു തിന്ന് നശിപ്പിക്കും. ആക്രമണത്തിന്റെ ഫലമായി പുറമേയുള്ള ഇലകള്‍ മഞ്ഞളിക്കുകയും ഇലകളും കന്നൂകളും വാടുകയും ചെയ്യുന്നു. ഇലകളുടെ വലിപ്പത്തില്‍ കുറവുണ്ടാകുന്നു; കുലയ്ക്കാന്‍ താമസിക്കുന്നു: കുലച്ചാല്‍ തന്നെ ചെറിയ കുലകളായിരിക്കും. അവസാനഘട്ടത്തില്‍ കൂമ്പില വാടും. മാണം ചീയുന്നു. ഉള്ളില്‍ വാരങ്ങളും കറുത്ത അവശിഷ്ട‌ങ്ങളും കാണാം. ഈ ലക്ഷണങ്ങളെ കരിക്കന്‍ എന്നും പറയും.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

1. തോട്ടം ശുചിയാക്കി സൂക്ഷിക്കുക.

2. വാഴ നടുന്നതിന് മുമ്പ് മണ്ണ് നന്നായി കിളച്ചുമറിച്ചു, വെയില്‍ കൊള്ളിക്കണം. ഇത് മണ്ണിലുള്ള പഴയ മാണങ്ങളും അവശിഷ്ടങ്ങളെയും പുഴുക്കളെയും നശിപ്പിക്കുവാന്‍ സഹായിക്കും.

3. ആരോഗ്യമുള്ളതും, കറുത്ത പാടുകളോ, വ്രണങ്ങളോ ഇല്ലാത്തതുമായ കന്നുകള്‍ മാത്രം നടാന്‍ തെര ഞ്ഞെടുക്കുക.

വാഴപ്പേന്‍

aphid
വാഴപ്പേന്‍

ഇവ നേരിട്ട് വാഴയ്ക്ക് ദോഷം ചെയ്യുകയില്ല. എന്നാല്‍ കൂമ്പടപ്പ് (കുറുനാമ്പ്) എന്ന മാരകമായ രോഗം പരത്തുന്നത് വാഴപ്പേനാണ്. രോഗം ബാധിച്ച വാഴകളില്‍ നിന്ന് നീരൂറ്റിക്കുടിച്ചശേഷം ആരോഗ്യമുള്ള വാഴകളിലെ നീരൂറ്റിക്കുടിക്കുമ്പോഴാണ് ഈ ജീവികളുടെ ഉമിനീരിനോടൊപ്പം രോഗം ഉണ്ടാക്കുന്ന വൈറസ്സും പകരുന്നത്.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

1. കുറുനാമ്പ് ബാധിച്ച വാഴകള്‍ കണ്ടാലുടന്‍ പൂര്‍ണ്ണമായും നശിപ്പിക്കണം. ഇങ്ങനെയുള്ള വാഴകളില്‍ മണ്ണെണ്ണ ബാര്‍സോപ്പ് ലായനി ഇലക്കവിളുകളില്‍ തളിച്ച് വാഴപ്പേനുകളെ നശിപ്പിക്കണം.

കുമ്പിലപ്പുഴു

കൂമ്പിലയുടെ ഉള്ളിലിരുന്ന് ഇല ഭക്ഷിക്കുന്ന ഈ പുഴുക്കള്‍ പശപശപ്പുള്ള ഒരു ദ്രാവകം ഉണ്ടാക്കുന്നു. ഇതുമൂലം കൂമ്പില ഒട്ടിപ്പിടിച്ച് വിടരാന്‍ സാധിക്കാതെ, ഉണങ്ങികരിഞ്ഞുപോകുന്നു. ഇങ്ങനെയുള്ള ഇലകള്‍ വിടര്‍ത്തി നോക്കിയാല്‍ വളരെ ചെറിയതും വെളുപ്പു നിറത്തിലുള്ളതുമായ പുഴുക്കളെ കാണാം.

തോട്ടത്തില്‍ കുറച്ചു വാഴകള്‍ക്കു മാത്രമേ ഈ ലക്ഷണങ്ങളുള്ളുവെങ്കില്‍, കൂമ്പിലയുടെ ഉള്ളില്‍ പുഴുക്കളൂണ്ടെന്ന് ഉറപ്പു വരുത്തിയശേഷം ശക്തിയായി വെള്ളം തളിച്ചാല്‍ മതിയാകും.

നിമാവിരകള്‍

meloidogyne incognita Heterodera oryzicola
Pratylenchus coffeae

പല തരത്തിലുള്ള നിമാവിരകള്‍ വാഴയെ ആക്രമിക്കാറുണ്ട്. വേരു തുരപ്പന്‍ നിമാവിര, വേരുചീയല്‍ നിമാവിര, സര്‍പ്പിള നിമാവിര, സിസ്റ്റ് നിമാനീര, വേരുബന്ധക നിമാവിര, വൃക്ക നിമാവിര എന്നിവയാണിവ.

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

ഇലമഞ്ഞളിപ്പ്, ഇലകളുടെ എണ്ണം കുറയല്‍, കുലകളുടെ ഭാരക്കുറവ് എന്നീ ലക്ഷണങ്ങള്‍ കാണുന്ന സ്ഥലത്തെ മണ്ണും, വാഴയുടെ വേരുകളും പരിശോധിപ്പിച്ച്, നിമാവിരകളുണ്ടെന്ന് തെളിഞ്ഞാല്‍ താഴെ പറയുന്ന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

1. നിമാവിരകള്‍ ബാധിച്ച മണ്ണില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് കന്നുകളോ, മണ്ണോ, മണ്ണ് പൂരണ്ട കൃഷി ഉപ കരണങ്ങളോ നീക്കം ചെയ്യാതിരിക്കുക.

2 നടാന്‍ തിരഞ്ഞെടുക്കുന്ന കന്നുകള്‍ ആരോഗ്യമുള്ളവയും, പാടുകളോ വ്രണങ്ങളോ ഇല്ലാത്തവയുമായിരിക്കണം. കന്നുകളുടെ പുറംഭാഗം ചെത്തി വൃത്തിയാക്കി വെയിലത്തു വച്ച് 2-3 ദിവസം ഉണ ക്കിയ ശേഷം നടുക.

3 തയ്യാറാക്കിയ കന്നുകള്‍ 50ºC (സഹിക്കാവുന്ന) ചൂടുള്ള വെള്ളത്തില്‍ 20 മിനിട്ട് നേരം മുക്കി വയ്ക്കു ന്നത് നിമാവിരകളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും നശിപ്പിക്കും. 0.2% വീര്യമുള്ള സെവിന്‍ ലായനിയില്‍ (20 ഗ്രാം സെവിന്‍പൊടി 1 ലിറ്റര്‍ വെള്ളത്തില്‍) 30 മിനിട്ട് നേരം കന്നുകള്‍ മുക്കിവയ്ക്കുന്നതും ഫല

4 നടാന്‍ തയ്യാക്കിയ കൂഴികളില്‍, കുഴിയൊന്നിന് കി. ഗ്രാം വേപ്പിന്‍ പിണ്ണാക്കോ, 20 ഗ്രാം സെവിന്‍പൊടിയോ, ഫുറഡാന്‍ തരികളോ ഇട്ടുകൊടുക്കുന്നത് നല്ലതാണ്.

മുകളിലേയ്ക്ക്

Admin Login

പകര്‍പ്പവകാശം ©2024. നിര്‍മ്മിച്ചതും നിലനിര്‍ത്തുന്നതും സെന്റര്‍ ഫോര്‍ ഇ-ലേണിംഗ്, കേരള കാര്‍ഷിക സര്‍വ്വകലാശാല