|
|
കൃഷി >
ഫലവര്‍ഗ്ഗ വിളകള്‍ > വാഴ
|
|
പരിപാലനം
|
|
ഇടയകലം
വാഴയുടെ ഇനമനുസരിച്ച് നടുന്ന അകലവും വ്യത്യാസപ്പെടും. ഉയരം കൂടിയ വാഴകള്‍ കൂടുതല്‍ അകലത്തിലും ഉയരം കുറഞ്ഞവ അടുപ്പിച്ചുമാണ് നടേണ്ടത്. വിവിധ വാഴയിനങ്ങള്‍ക്ക് ശുപാര്‍ശ ചെയ്‌തിട്ടുള്ള നടീല്‍ അകലം ചുവടെ ചേര്‍ത്തിരിക്കുന്നു.
ഇനം
|
ചെടികള്‍ തമ്മിലുള്ള അകലം (മീറ്റര്‍)
|
ഒരു ഹെക്‌ടറില്‍ നടാവുന്ന വാഴകളുടെ എണ്ണം
|
പൂവന്‍, മൊന്തന്‍, പാളയം കോടന്‍, ചെങ്കദളി
|
2.13 x 2.13
|
2260
|
നേന്ത്രന്‍
|
2.0 x 2.0
|
2500
|
ഗ്രോമിഷല്‍, റോബസ്റ്റ, മോണ്‍സ്മേരി
|
2.4 x 2.4
|
1730
|
ഡ്വാര്‍ഫ് കാവന്‍ഡിഷ്
|
2.4 x 1.8
|
2310
|
നടീല്‍
വാഴക്കുഴിയുടെ നടുവിലായി മാണത്തിന്റെ പകുതിയോളം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഒരു ചെറിയ കുഴി(കല്ലക്കുഴി)യെടുത്തു അതില്‍ കന്നുകള്‍ കുത്തനെ നിര്‍ത്തി നടണം. ജൈവവളങ്ങള്‍ ചേര്‍ത്തശേഷം വാഴ നടുന്നതോടുകൂടി ആദ്യ വളപ്രയോഗത്തിനു മുമ്പായി കുഴികള്‍ മൂടിയാല്‍ മതിയാകും. മഴക്കാലത്ത് വാഴ നടുമ്പോള്‍ കുഴികള്‍ ഉടനെ തന്നെ മൂടണം.
|
|
|
|