മുളക് (Capsicum annuum L.)

പുതയിടൽ

  • പുതയിടുന്നത് കള കുറയ്ക്കുന്നതിനും, മണ്ണ് കട്ടിയാകുന്നത് തടയുന്നതിനും, മണ്ണൊലിപ്പ് തടയുന്നതിനും സഹായിക്കുന്നു.
  • വേരിന്റെ വളര്‍ച്ച നിലനിർത്തുകയും മണ്ണിൻ്റെ ഈർപ്പം സംരക്ഷിക്കുകയും ചെയ്യുന്നു.
  • വൈക്കോൽ (5 ടൺ/ഹെക്ടർ) പോലുള്ള ജൈവ പുതകള്‍ ഫലപ്രദമാണ്.

ജലസേചനം

  • മുളക് ചെടികൾക്ക് ആഴം കുറഞ്ഞ വേരുകളാണുള്ളത് അതുകൊണ്ട് തന്നെ വരൾച്ച, വെള്ളപ്പൊക്കം എന്നിവയ്ക്ക് വിധേയമാണ്.
  • വാടിപ്പോകുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ നനയ്ക്കുക.
  • ചാലുകീറിയുള്ള നന അല്ലെങ്കിൽ കണികാ ജലസേജനം ശുപാർശ ചെയ്യുന്നു; രോഗങ്ങൾ തടയുന്നതിന് ചെടിക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുക.
  • ചെടിക്ക് മുകളിലൂടെയുള്ള ജലസേചനം ആവശ്യമാണെങ്കിൽ അതിരാവിലെ നന നല്‍കുക.
  • മുളക് ചെടികൾക്ക് വെള്ളപ്പൊക്കം അതിജീവിക്കാന്‍ കഴിയില്ല അതുകൊണ്ട് കനത്ത മഴയ്ക്ക് ശേഷം കൃഷിയിടത്തില്‍ നിന്നും പെട്ടന്ന് തന്നെ വെള്ളം വാര്‍ത്ത് കളയുക.
  • 48 മണിക്കൂറിലധികം വെള്ളം നിൽക്കുന്നത് ചെടികളുടെ നാശത്തിനു കാരണമാകും.
  • നീണ്ട വെള്ളപ്പൊക്കത്തിന് ശേഷം ഫൈറ്റോഫ്തോറ, ബ്ലൈറ്റ്, ബാക്ടീരിയല്‍ വാട്ടം തുടങ്ങിയ രോഗങ്ങള്‍ വരുന്നത് മൊത്തത്തിലുള്ള വിളനാശത്തിന് കാരണമാകും.
  • വേനല്‍കാല മാസങ്ങളില്‍ 3-4 ദിവസത്തെ ഇടവേളകളില്‍ ജലസേചനം നടത്തേണ്ടതാണ്.

താങ്ങ് നല്‍കല്‍

  • കായ്കളുടെ എണ്ണം കൂടുതലുള്ള ചെടി ഒടിഞ്ഞു വീഴുന്നത് തടയുന്നു.
  • ഓരോ ചെടിക്കും പൂവിടുന്നതിന് മുമ്പ് താങ്ങ് നല്‍കണം.
  • താങ്ങ് നല്‍കുന്നത് വിളവ് വർദ്ധിപ്പിക്കുന്നു.

കളനിയന്ത്രണവും ഇടകാല പരിചരണവും

  • പറിച്ചുനട്ടതിന് ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളിൽ കളനിയന്ത്രണവും തുടര്‍ന്ന് വളപ്രയോഗവും മണ്ണ് കൂട്ടികൊടുക്കലും ചെയ്യാം.
  • ആവശ്യമെങ്കില്‍ ചെടികള്‍ക്ക് താങ്ങ് നല്‍കുക.