മുളക് (Capsicum annuum L.)

ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍:
  • ജ്വാലാസഖി
  • ജ്വാലാമുഖി
  • ജ്വാല
  • പന്ത് C-1
  • K-2
  • വെള്ളായണി അതുല്യ
  • കീര്‍ത്തി
  • വെള്ളായണി തേജസ്സ്‌
  • വെള്ളായണി സമൃദ്ധി
ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധ ശേഷി:
  • ഉജ്ജ്വല
  • അനുഗ്രഹ
ജ്വാല

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും പുറത്തിറക്കിയ അത്യുൽപ്പാദനശേഷിയുള്ള ഇനമാണിത്.

ജ്വാലാസഖി

കേരള കാർഷിക സർവ്വകലാശാലയിൽ നിന്ന് പുറത്തിറക്കിയ ഇനം. മുളകിന് ഇളം പച്ച നിറമുണ്ട്, എരിവ് കുറഞ്ഞ ഇനമാണിത്. കേരളത്തിലെ തെക്കൻ ജില്ലകളിലെ കൃഷിക്ക് അനുയോജ്യം. ശരാശരി വിളവ് ഹെക്ടറിന് 20 ടൺ ആണ്.

ജ്വാലാമുഖി

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും പുറത്തിറക്കിയ, ഈ ഇനത്തിനു പച്ച നിറവും എരിവ് കുറവുമാണ്. കേരളത്തിലെ തെക്കൻ ജില്ലകളിലെ കൃഷിക്ക് അനുയോജ്യം. ശരാശരി വിളവ് ഹെക്ടറിന് 22.5 ടൺ.

മഞ്ജരി

കേരള കാർഷിക സർവ്വകലാശാലയിൽ നിന്നുള്ള ബാക്ടീരിയല്‍ വാട്ട പ്രതിരോധശേഷിയുള്ള ഇനം, കായ്കള്‍ വളരെ എരിവുള്ളതും ഇളം പച്ച നിറവും കുലകളായി വളരുന്നതുമാണ്. കായ്കളുടെ ശരാശരി നീളം 4 സെൻ്റിമീറ്ററാണ്, അതിസാന്ദ്രത നടീല്‍ രീതിക്ക് അനുയോജ്യമാണ് ഇവ.

ഉജ്വല

കെ.എ.യു.വിൽ നിന്ന് പുറത്തിറക്കിയ, കേരളത്തിലെ അവസ്ഥയ്ക്ക് അനുയോജ്യമായ അത്യുൽപാദനശേഷിയുള്ള ബാക്ടീരിയൽ വാട്ട പ്രതിരോധശേഷിയുള്ള ഇനം. പഴുക്കുമ്പോൾ കടും തവിട്ടുനിറമാകുന്ന, 6 സെൻ്റീമീറ്റർ നീളമുള്ളതും കുലകളായി വളരുന്നതുമായ ഇനം, പച്ചമുളകിനും ഉണക്കല്‍ മുളക് ഉണ്ടാക്കുന്നതിനും അനുയോജ്യം. ഒലിയോറെസിൻ വേർതിരിച്ചെടുക്കുന്നതിനും കളറിംഗ് പിഗ്മെൻ്റുകൾക്കും അനുയോജ്യമായ നല്ല എരിവുള്ള ഇനം. മൊസൈക്ക്, ഇല ചുരുട്ടി പുഴു എന്നിവയുടെ ആക്രമണത്തെ പ്രതിരോധിക്കും.

അനുഗ്രഹ

കെ.എ.യു.വിൽ നിന്ന് പുറത്തിറക്കിയ ഉയർന്ന വിളവ് നല്‍കുന്ന, നേരത്തെ പാകമാകുന്ന, ബാക്ടീരിയൽ വാട്ട പ്രതിരോധശേഷിയുള്ള മുളക് ഇനം. കേരളത്തിലെ കൃഷിക്ക് അനുയോജ്യമാണ്. ചെടികള്‍ ഇടത്തരം ഉയരമുള്ളതും ആകർഷകമായ നീളമുള്ള പച്ചനിറമുള്ള ഇടത്തരം കായ്കളുള്ളതുമാണ്, അവ പാകമാകുമ്പോൾ കടും ചുവപ്പായി മാറുന്നു. കായ്കളുടെ ശരാശരി ഭാരം 3.6 ഗ്രാം ആണ്. ശരാശരി വിളവ് ഹെക്ടറിന് 27 ടൺ ആണ്.

  • കോവിൽപട്ടി 1 & 2, ഭാഗ്യലക്ഷ്മി, പൂസ ജ്വാല, പന്ത്-സി1&സി-2, കെ-2, അർക്ക ലോഹിത്, പൂസ സദാബഹാർ, പഞ്ചാബ് ലാൽ, ഹിസാർ ശക്തി, ആന്ധ്ര ജ്യോതി, അർക്ക ബസന്ത്, അർക്ക ഗൗരവ്, അർക്ക മോഹിനി, ഗ്രീൻ ഗോൾഡ് എന്നിവയാണ് കേരളത്തിലെ കൃഷിക്ക് അനുയോജ്യമായ മറ്റ് പ്രധാന മുളക് ഇനങ്ങൾ.