മുളക് (Capsicum annuum L.)

  • ദൈനം ദിന ഉപയോഗത്തിന്, പാകമാകാത്ത പച്ച നിറത്തിലോ അല്ലെങ്കിൽ പാകമായ ചുവന്ന നിറമുള്ള ഘട്ടത്തിലോ വിളവെടുക്കാം.
  • താപനില, മണ്ണിൻ്റെ ഫലഭൂയിഷ്ഠത, കൃഷിരീതി എന്നിവയെ അനുസരിച്ച് മുളക് പൂർണ്ണമായും പാകമാകാൻ പൂവിട്ട് ഏകദേശം 55-60 ദിവസമെടുക്കും.
  • ചൂട് കൂടിയ സാഹചര്യങ്ങളില്‍ പാകമാകുന്നത് വേഗത്തിലാകുകയും, തണുപ്പുള്ള സാഹചര്യങ്ങളില്‍ പാകമാകുന്നത് വൈകുകയും ചെയ്യുന്നു.
  • സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ മുളക് ഉത്പാദനം മാസങ്ങളോളം തുടരാം. മുളക് ആഴ്ചതോറും വിളവെടുക്കാവുന്നതാണ്.
  • ഒരു ഹെക്ടർ വിളയിൽ നിന്ന് ശരാശരി 20-30 ടൺ മുളക് വിളവെടുക്കാം.
  • മുളക് തണുപ്പിച്ചല്ല (10°C) സൂക്ഷിക്കുന്നതെങ്കിൽ കഴുകാന്‍ പാടില്ല. വിൽക്കുന്നത് വരെ തണുത്തതും തണലുള്ളതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കണം. സാധാരണ ഉഷ്ണമേഖലാ അന്തരീക്ഷ ഊഷ്മാവിലും ആർദ്രതയിലും (28°C, 60% ആപേക്ഷിക സാന്ദ്രത ) ഇവ 1-2 ആഴ്ച വരെ കേടുകൂടാതെ നിലനിൽക്കും.
  • ഉണങ്ങിയ മുളകിന് നല്ല വിപണിവില ലഭിക്കുന്നതിനു വേണ്ടി ചുവപ്പ് നിറം സംരക്ഷിക്കേണ്ടതുണ്ട്. സാധാരണ വെയിലത്ത് ഉണക്കിയാണ് സൂക്ഷിക്കുന്നത്, എന്നാൽ ഇത് മുളക് ബ്ലീച്ച് ചെയ്യപ്പെടാനും മഴയും മഞ്ഞുംകൊണ്ട് ചീഞ്ഞു പോകാനും സാധ്യത ഉണ്ട്. ഇതൊഴിവാക്കാനായി സോളാർ ഡ്രയർ വികസിപ്പിച്ചിട്ടുണ്ട്.