മുളക് (Capsicum annuum L.)

മണ്ണും കാലാവസ്ഥയും

  • ചൂടുള്ള കാലാവസ്ഥയിൽ മുളക് തഴച്ചുവളരുന്നു, പക്ഷേ രാത്രിയിലെ താപനില 24 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ കായ്ക്കാൻ ബുദ്ധിമുട്ടാണ് .
  • മുളകിന്റെ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായ പകൽ താപനില 20-30 ഡിഗ്രി സെൽഷ്യസാണ്.
  • താപനില 15 ഡിഗ്രി സെൽഷ്യസിനു താഴെ താഴുകയോ 32 ഡിഗ്രി സെൽഷ്യസിനു മുകളിൽ ദീർഘനേരം ഉയരുകയോ ചെയ്യുമ്പോൾ വളർച്ചയും വിളവും കുറയുന്നു.
  • മുളക് ചെടികൾ ഫോട്ടോ ഇന്‍സെൻസിറ്റീവ്(ഋതുബന്ധസ്വഭാവം ഇല്ലാത്തവ) ആണ്; പകൽ ദൈർഘ്യം പൂക്കളേയും കായ്കളേയും ബാധിക്കുന്നില്ല.
  • നല്ല നീർവാർച്ചയുള്ള പശിമരാശി അല്ലെങ്കിൽ നല്ല ജലസംഭരണശേഷിയുള്ള എക്കൽ മണ്ണ് മുളക് കൃഷിക്ക് അനുയോജ്യമാണ്.
  • ശരിയായ നീര്‍വാര്‍ച്ച സൗകര്യം ഉണ്ടെങ്കിൽ മുളകിന് വിവിധ തരം മണ്ണില്‍ വളരാന്‍ കഴിയും.
  • മുളകിന്റെ വളർച്ചയ്ക്ക് ശുപാർശ ചെയ്യുന്ന മണ്ണിൻ്റെ pH 5.5 മുതൽ 6.8 വരെയാണ്.

കൃഷിക്കാലം

  • മഴയെ ആശ്രയിച്ചുള്ള കൃഷി : മെയ്‌ - ജൂണ്‍
  • ജലസേചിത കൃഷി : സെപ്റ്റംബര്‍ - ഒക്ടോബര്‍.