മുളക് (Capsicum annuum L.)

ആന്ത്രാക്നോസ് (Collectotrichum sp)

ലക്ഷണങ്ങള്‍

  • പാകമായ മുളകില്‍ വലുപ്പം കുറഞ്ഞ വെള്ളം കുതിര്‍ന്ന പോലെയുള്ള കുഴിഞ്ഞ പാടുകള്‍ കാണപ്പെടുകയും പിന്നീടു ഇവ വലുതാകുകയും ചെയ്യുന്നു.
  • ഇത്തരം പാടുകള്‍ കടും ചുവപ്പ് മുതല്‍ തവിട്ടു നിറമായി കാണപ്പെടുന്നു.
  • പാടുകള്‍ കൂടിചേര്‍ന്ന് ഇലകരിച്ചില്‍ ഉണ്ടാകുന്നു.
  • കായ്കളില്‍ കറുത്ത പുള്ളികള്‍ കാണപെടുന്നു. പിന്നീട് കായ്‌ അഴുകിപ്പോകുന്നു

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗവിമുക്തമായ വിത്തുകള്‍ നടീലിനായി തിരഞ്ഞെടുക്കുക
  • നടുന്നതിന് മുന്‍പ് വിത്ത് 52 ഡിഗ്രീ സെല്‍ഷ്യസ് ചൂട് വെള്ളത്തില്‍ 30 മിനുട്ട് മുക്കിവേക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുക്കി പേപ്പറില്‍ വെച്ച് ഉണക്കുക
  • രോഗബാധ ഏല്‍ക്കാത്ത വിളകളെ വിളപരിക്രമണത്തിനായി തിരഞ്ഞെടുക്കുക
  • ഇലകളും കായ്കളും കൂടുതല്‍ സമയം നനയാത്ത രീതിയില്‍ ചെടിക്ക് മുകളിലൂടെയുള്ള ജലസേചനം ഒഴിവാക്കുക
  • രോഗം ബാധിച്ച ഇലകളും തണ്ടുകളും കായ്കളും മുറിച്ച് മാറ്റുകയും നശിപ്പിക്കയും ചെയ്യുക.