മുളക് (Capsicum annuum L.)

നൈട്രജൻ (പാക്യജനകം)

ലക്ഷണങ്ങൾ
  • അപര്യാപ്ത്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്.
  • ഇലകൾ മഞ്ഞകലർന്ന പച്ചയായി മാറുന്നു
  • ചെടികളുടെ വളർച്ച മുരടിക്കുന്നു
  • ഇലകൾ വികൃതമാകുന്നു
  • അഭാവം രൂക്ഷമാകുമ്പോള്‍ ഇലകള്‍ മഞ്ഞകലർന്ന വെളുത്ത നിറമാകുന്നു
  • ശാഖകളുടെ വളർച്ച കുറയുന്നത് മൂലം ചെടി ചെറുതായി തീരുന്നു
  • സിരകൾ ഉൾപ്പെടെയുള്ള ഭാഗങ്ങള്‍ മഞ്ഞനിറമാകുന്നു
  • സസ്യങ്ങളുടെ വളർച്ച മുരടിച്ചു
  • കായ്കള്‍ ചെറുതും നിറം മങ്ങിയതുമാകുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • നൈട്രജൻ പെട്ടന്ന് പുറപ്പെടുവിക്കുന്ന യൂറിയ പോലുള്ള വളങ്ങൾ ഇട്ടുകൊടുക്കുക
  • മണ്ണിനു ആവശ്യമായ ജൈവാംശം അടങ്ങിയ വളങ്ങള്‍ ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ ലഭിക്കുന്നുണ്ടെന് ഉറപ്പാക്കണം
  • ഉടനടിയുള്ള പരിഹാരത്തിന് 10 ഗ്രാം / ലിറ്റർ വെള്ളത്തിന് എന്ന തോതില്‍ യൂറിയ 15 ദിവസത്തിലൊരിക്കൽ ഇലകളിൽ തളിക്കുക.

ഫോസ്ഫറസ് (ഭാവഹം)

ലക്ഷണങ്ങൾ
  • അപര്യാപ്ത്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്
  • ഇലകളുടെ സിരകള്‍ പർപ്പിൾ നിറമാകുന്നു
  • അപര്യാപ്ത്തത രൂക്ഷമാകുമ്പോള്‍ ഇലകളിൽ നീലകലർന്ന ചാരനിറത്തിലുള്ള തിളക്കം കാണപെടുന്നു
  • ഇലകളുടെ എണ്ണം കുറയുന്നു
  • ശാഖകളുടെ വളർച്ച കുറയുന്നു
  • വേരുകളുടെ വളർച്ച കുറയുന്നു
  • പൂവിടുന്നതിനും പാകമാകുന്നതിനും കാലതാമസം
  • ചെറുതും വികൃതവുമായ കായ്കള്‍ ഉണ്ടാകുന്നു.
  • ചെടികളുടെ വളർച്ച മുരടിക്കുന്നു
  • ചെറുതും നേർത്തതുമായ തണ്ടുകള്‍ കാണപ്പെടുന്നു
  • വിളവു കുറയുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കൃത്യമായ ഇടവേളകളില്‍ ആവശ്യാനുസരണം വളപ്രയോഗം നടത്തുന്നുണ്ടെന്നു ഉറപ്പാക്കണം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • ഫോസ്ഫറസിന്റെ പെട്ടെന്നുള്ള ലഭ്യതക്കായി സൂപ്പര്‍ ഫോസ്ഫേറ്റ് വളങ്ങളും ദീര്‍ഘകാല ലഭ്യതക്കായി എല്ല് പൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവയും പ്രയോഗിക്കുക.
  • ആഗിരണം ചെയ്യുന്നതിനായുള്ള ഉചിതമായ പി.എച്ച്. മൂല്യം 6.2 മുതല്‍ 7.0 വരെയാണ്
  • ജൈവവളങ്ങളോടൊപ്പം ഫോസ്ഫറസ് ജീവാണുവളങ്ങള്‍ ചേര്‍ക്കുന്നത് അവയുടെ ലഭ്യത കൂട്ടാന്‍ സഹായകരമാണ്.

പൊട്ടാസ്യം (ക്ഷാരം)

ലക്ഷണങ്ങൾ
  • അപര്യാപ്ത്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്
  • ഇലകളുടെ അരികുകള്‍ ഉണങ്ങി പോകുന്നു
  • സിരകൾക്കിടയിലുള്ള കോശങ്ങള്‍ നശിക്കുന്നു
  • ഇലകള്‍ മഞ്ഞളിക്കുന്നു
  • ഇലകളുടെ ഉപരിതലം ചുളിവുകളുള്ളതാകുന്നു
  • ചെടിയുടെ വളർച്ച മുരടിക്കുന്നു
  • ഇലകളുടെ വലിപ്പത്തിലും എണ്ണത്തിലും കുറവ് ഉണ്ടാകുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • അമ്ലക്ഷാര മൂല്യം 6-ല്‍ കൂടുതലുള്ള മണ്ണിലാണ് പൊട്ടാസ്യത്തിന്റെ ലഭ്യത കൂടുതലാകുന്നത്.
  • കുമ്മായം / ഡോളമൈറ്റ് പ്രയോഗിക്കുന്നതിലൂടെ അമ്ലക്ഷാര മൂല്യം നിലനിര്‍ത്താന്‍ സാധിക്കും.
  • ജൈവവളത്തോടൊപ്പം ചാരം ചേര്‍ക്കുന്നത് വഴി മണ്ണിന്റെ ഫലഭൂയിഷ്ട്ടി മെച്ചപ്പെടുത്താം.
  • മൂലകത്തിന്റെ അഭാവം തിരിച്ചറിയുന്നതിനായി മണ്ണ് പരിശോധന നടത്തുക.
  • മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് ചേര്‍ത്ത് കൊടുക്കുക. തവണകളായി ചേര്‍ക്കുന്നതാണ് അഭികാമ്യം
  • പെട്ടെന്നുള്ള പ്രതിവിധിക്കായി സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (SOP) 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ പശ ചേര്‍ത്ത് ഇലകളില്‍ തളിക്കാവുന്നതാണ്

കാല്‍സ്യം

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം കാണുന്നത് ഇളം ഇലകളിലാണ്
  • വളരുന്ന വേരുകളുടെയും ഇലകളുടെയും അഗ്രഭാഗം തവിട്ടുനിറമാകുകയും നശിക്കുകയും ചെയ്യുന്നു
  • കായ്കളില്‍ അഴുകല്‍ ഉണ്ടാകുന്നു
  • ഇലകൾ മുകളിലേക്ക് ചുരുളുന്നു
  • ചെറുതും വികൃതവുമായ ഇലകൾ ഉണ്ടാകുന്നു
  • ഇലയുടെ അരികുകളില്‍ മഞ്ഞളിപ്പ് ഉണ്ടാകുകയും തുടർന്ന് ഉണങ്ങി പോകുകയും ചെയ്യുന്നു
  • പൂമൊട്ടുകള്‍ ഉണ്ടാകുന്നത് കുറയുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മണ്ണിൻ്റെ അമ്ലത പരിശോധിക്കുക. മണ്ണ് അങ്ങേയറ്റം അസിഡിറ്റി ഉള്ളതാണെങ്കിൽ (പി.എച്ച്. 3.5 നും 4.5 നും ഇടയിൽ), കുമ്മായം (3.4 കി.ഗ്രാം/സെൻ്റ് രണ്ട് തവണകളായി) ചേര്‍ത്ത് കൊടുക്കുക. മിതമായ അസിഡിറ്റി ഉള്ള സ്ഥലങ്ങളിൽ (5.5 നും 6 നും ഇടയിൽ) കുമ്മായം 1 കി.ഗ്രാം/സെൻ്റ് എന്ന നിലയില്‍ ചേര്‍ത്ത് കൊടുക്കുക.
  • ഫോസ്ഫറസിന്റെ അതിപ്രസരണം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ക്ഷാരഗുണമുള്ള മണ്ണില്‍ ജിപ്സത്തിന്റെ പ്രയോഗം അഭികാമ്യമാണ്
  • കാത്സ്യത്തിന്റെ വിനിയോഗത്തിനു ബോറോണ്‍ ആവശ്യമായതിനാല്‍ അവയുടെ അഭാവം കാത്സ്യത്തിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

മഗ്നീഷ്യം

ലക്ഷണങ്ങൾ
  • അപര്യാപ്ത്തതയുടെ ലക്ഷണങ്ങൾ ആദ്യം കാണുന്നത് മൂപ്പെത്തിയ ഇലകളിലാണ്
  • സിരകള്‍ക്കിടയിലൂടെയുള്ള ഇലകളുടെ മഞ്ഞളിപ്പ്
  • ചെറിയ സിരകള്‍ മഞ്ഞ നിറമായി മാറുകയും വലിയവ പച്ചയായി തുടരുകയും ചെയ്യുന്നു
  • ചെടികളുടെ വളർച്ച മുരടിക്കുന്നു
  • ഇലകളുടെ വളർച്ച കുറയുന്നു
  • ഇലകള്‍ അകാലത്തില്‍ കൊഴിയുന്നു
  • തലപ്പ്‌ വിളവ് കുറയുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • മഗ്നീഷ്യം സൾഫേറ്റ് ഒരു ഏക്കറിന് 32 കി.ഗ്രാം എന്ന തോതില്‍ ചെടികള്‍ക്ക് അരികെ ചേര്‍ത്തു കൊടുക്കുക
  • ഡോളമൈറ്റ് വളത്തിന്റെ ദീര്‍ഘകാല ഉപയോഗം അപര്യാപ്ത്തത കുറയ്ക്കുന്നു
  • മഗ്നീഷ്യം, പൊട്ടാസ്യം വളങ്ങള്‍ ഒരുമിച്ചു പ്രയോഗിക്കാന്‍ പാടുള്ളതല്ല

സള്‍ഫര്‍

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്.
  • മഞ്ഞളിപ്പ് വ്യാപിച്ചു ക്രമേണ ഇല മുഴുവനായും മഞ്ഞയായി മാറുന്നു
  • സിരകളിലും ഇലഞെട്ടുകളിലും വ്യക്തമായ ചുവപ്പ് നിറം കാണപെടുന്നു
  • വളഞ്ഞതും പൊട്ടുന്നതുമായ ഇലകൾ ഉണ്ടാകുന്നു
  • ചെടികളുടെ വളർച്ച മുരടിക്കുന്നു
  • ഇലകള്‍ വികസിക്കാതെ ചെറുതായി തുടരും
  • ഇലകൾ താഴേക്ക് ചുരുളുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • ജൈവവളങ്ങളുടെ ഉപയോഗം സള്‍ഫര്‍ ലഭ്യത കൂട്ടുന്നു
  • സള്‍ഫര്‍ വളങ്ങളായ ഫാക്റ്റം ഫോസ്, അമ്മോണിയം, സിംഗിള്‍ സൂപ്പര്‍ തുടങ്ങിയവ അപര്യാപ്ത്തത കുറയ്ക്കുന്നു.
  • പൊടി രൂപത്തിലുള്ള സള്‍ഫര്‍ 10 കിലോഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ത്തു കൊടുക്കുക
  • ക്ഷാരഗുണമുള്ള മണ്ണിലെ അഭാവം കുറയ്ക്കുന്നതിനായി ജിപ്സം ചേര്‍ത്ത് കൊടുക്കുക
  • ജൈവ മാലിന്യം കത്തിക്കുന്നത് സള്‍ഫറിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.

ബോറോണ്‍

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • ഇലകളുടെ പൊതുവായ മഞ്ഞളിപ്പ്
  • പുതുതായി ഉണ്ടാകുന്ന ഇലകൾ വികൃതമാകുന്നു
  • മെരിസ്റ്റെമാറ്റിക് കലകള്‍ നശിക്കുനത് അഗ്രഭാഗത്തിന്റെ ആധിപത്യം (Apical dominance) നഷ്ടപ്പെടുന്നതിനു കാരണമാകുന്നു
  • ഇലകൾ വികൃതമാകുകയും പൊട്ടുകയും ചെയ്യുന്നു
  • വളർച്ച മുരടിക്കുന്നു.
  • ഇലകളള്‍ ചെറുതാകുന്നു
  • കായ്കളുടെ ഭാരത്തിലും വലുപ്പത്തിലും കുറവ് ഉണ്ടാകുന്നു
  • കായ്കളില്‍ വിള്ളലും കൊഴിഞ്ഞുപോകുന്നതിനും കാരണമാകുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തി അഭാവം ഉറപ്പാക്കുക
  • 4 കി.ഗ്രാം ബോറാക്സ് ഒരു ഏക്കറിന് എന്ന തോതില്‍ ചേര്‍ക്കാം
  • പത്രപോഷണമായി ബോറാക്സ് ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാവുന്നതാണ്
  • ബോറോണും കാല്‍സ്യവും ഒരുമിച്ച് പ്രയോഗിക്കരുത്
  • അമോണിയം വളങ്ങൾക്കൊപ്പം ബോറാക്സ് പ്രയോഗിക്കരുത്

ഇരുമ്പ് (അയേണ്‍)

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ്
  • കടുംപച്ച സിരകളോട് കൂടിയ മഞ്ഞ ഇലകൾ
  • ഇലകൾ വിളറിയ വെളുത്ത നിറമായി മാറുന്നു.
  • ഇലകളുടെ അഗ്രഭാഗത്തുനിന്നും അരികുകളിൽ നിന്നും ഉള്ളിലേക്ക് ഉണങ്ങുന്നു
  • വളർച്ച മുരടിക്കുന്നു
  • സിരകൾ പച്ചയായി തുടരുകയും തുടര്‍ന്ന് നെറ്റ് പോലെ കാണപെടുന്നു
  • ഇലകൾ കൊഴിഞ്ഞുപോകുന്നു.
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • കേരളത്തിലെ മണ്ണില്‍ ഇരുമ്പിന്റെ അളവ് കൂടുതലാണ്. അതുകൊണ്ട്, പ്രശ്നത്തിന്റെ കാരണം നിർണ്ണയിക്കാൻ മണ്ണ് പരിശോധന നടത്തുക.
  • പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഇരുമ്പിന്റെ അപര്യാപ്ത്തതക്ക് കാരണമാകുന്നു.
  • ഫെറസ്സ് സള്‍ഫേറ്റ് 6 കി.ഗ്രാം ഒരു ഏക്കറിന് എന്ന തോതില്‍ പ്രയോഗിക്കുക.

മാംഗനീസ്

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • ഇളം ഇലകളുടെ അരികിലെ മഞ്ഞളിപ്പ്
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ്
  • ഇലയുടെ വലിപ്പം കുറയുന്നു
  • സിരകള്‍ക്ക് അരികില്‍ ഇരുണ്ട പാടുകള്‍ കാണപെടുന്നു
  • ഇലകളിൽ ഇളം പച്ച പശ്ചാത്തലത്തിൽ പച്ച ഞരമ്പുകളുടെ ശൃംഖല കാണപെടുന്നു
  • കറുത്ത നിറത്തിലുള്ള ഉയർന്ന പാടുകള്‍ കായ്കളില്‍ കാണപ്പെടുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • മണ്ണ് പരിശോധന നടത്തുക
  • മാന്‍ഗനീസ് സള്‍ഫേറ്റ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിച്ചു കൊടുക്കുക

നാകം (സിങ്ക്)

ലക്ഷണങ്ങൾ
  • ലക്ഷണങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുന്നത് ഇളം ഇലകളിലാണ്
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പ്
  • ഇലകള്‍ കട്ടിയാകുകയും പൊട്ടുന്നതുമായി തീരുന്നു
  • ഇലകളുടെ എണ്ണം കുറയുകയും ചെറുതുമാകുന്നു
  • വിളകള്‍ ഒരേപോലെ മൂപ്പെത്തുന്നില്ല
  • തണ്ട് നേർത്തതായി മാറുന്നു
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • പി.എച്ച്. മൂല്യം 5 മുതല്‍ 7.5 വരെയാണ് നാകത്തിന്റെ ലഭ്യതക്ക് ഉചിതം.
  • മണ്ണ് പരിശോധനയിലൂടെ അപര്യാപ്ത്തത ഉറപ്പാക്കുക.
  • സിങ്ക് സള്‍ഫേറ്റ് 8 കി.ഗ്രാം / ഏക്കർ എന്ന തോതില്‍ പ്രയോഗിക്കുക.
  • സിങ്കും ഫോസ്ഫേറ്റ് വളങ്ങളും ഒരേ സമയത്ത് പ്രയോഗിക്കാതിരിക്കുക.
  • അഭാവം രൂക്ഷമാകുന്ന സാഹചര്യത്തില്‍, കാൽസ്യം കാർബണേറ്റും (2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) സിങ്ക് സൾഫേറ്റും (2 ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍) പ്രഭാത സമയങ്ങളിൽ ഇലകളിൽ തളിക്കുന്നത് നിർദ്ദേശിക്കാവുന്നതാണ്.

മൊളിബ്ഡിനം

ലക്ഷണങ്ങൾ
  • വിസ്തീർണ്ണം കുറഞ്ഞതും രൂപമാറ്റം സംഭവിച്ചതുമായ ഇലകൾ
  • സിരകള്‍ക്കിടയിലൂടെയുള്ള മഞ്ഞളിപ്പും ഇരുണ്ട പച്ച നിറമുള്ള സിരകളും
  • "വിപ്പ് ടെയ്ല്‍ " രൂപീകരണം
  • ഇലയുടെ അരികുകൾ മഞ്ഞനിറമാകുന്നു
  • രൂക്ഷമായ അപര്യാപ്ത്തതയില്‍ ഇല മുഴുവൻ മഞ്ഞനിറമാകും
നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍
  • 1.0 കി.ഗ്രാം സോഡിയം മോളിബ്ഡേറ്റ് ഒരു ഹെക്ടറിന് എന്ന തോതില്‍ മണ്ണിൽ പ്രയോഗിക്കുക
  • സോഡിയം മോളിബ്ഡേറ്റ് 0.1 ശതമാനം ഇലകളിൽ തളിക്കുക
  • 120 കിലോഗ്രാം നൈട്രജന്‍, 75 കിലോഗ്രാം ഫോസ്ഫറസ്, മോളിബ്ഡീനം 1.5 കിലോഗ്രാം/ഹെക്ടര്‍, 1 കിലോഗ്രാം ബോറോണ്‍ / ഹെക്ടര്‍ എന്ന തോതിലുള്ള വള പ്രയോഗം