മുളക് (Capsicum annuum L.)

ബാക്ടീരിയല്‍ വാട്ടം (Ralstonia solanacearum)

ലക്ഷണങ്ങള്‍

  • തുടക്കത്തില്‍ താഴ്ഭാഗത്തെ ഇലകൾ വാടിപ്പോകുകയും തുടർന്ന് ചെടി മുഴുവൻ മഞ്ഞനിറമാകാതെ ദ്രുതഗതിയില്‍ വാടിപ്പോകുന്നു.
  • ചെടികളുടെ രോഗം ബാധിച്ച ഭാഗങ്ങള്‍ മുറിച്ചു തെളിഞ്ഞ വെള്ളത്തില്‍ വെച്ചാല്‍ മുറിപ്പാടില്‍ നിന്നും പാല് പോലുള്ള പാട വരുന്നത് കാണാന്‍ കഴിയും

നിയന്ത്രണമാര്‍ഗ്ഗങ്ങള്‍

  • രോഗവിമുക്തമായ തവാരണകള്‍ നടീലിനു ഉപയോഗിക്കുക.
  • ഉയര്‍ന്ന വാരങ്ങള്‍ തയ്യാറാക്കുന്നതിലൂടെ നീര്‍വാര്‍ച്ചാ സൗകര്യം ഉറപ്പാക്കാവുന്നതാണ്.
  • രോഗബാധയേറ്റ ഭാഗങ്ങള്‍ നീക്കം ചെയ്തു നശിപ്പിക്കുക
  • പ്രതിരോധ ശേഷിയുള്ള മഞ്ജരി, അനുഗ്രഹ, ഉജ്ജ്വല എന്നീ ഇനങ്ങള്‍ കൃഷി ചെയ്യുക.